ബക്രീദ്, മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിർദ്ദേശം

ബക്രീദ്, മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതിയുടെ നിർദ്ദേശം

റിയാദ്: അടുത്ത ബുധനാഴ്ച ദുല്‍ഹജ്ജ് മാസപ്പിറവി നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് സൗദി സുപ്രീം കോടതി അഭ്യർത്ഥിച്ചു. നഗ്ന നേത്രങ്ങള്‍, ദൂരദർശിനി പോലുളള ഉപകരണങ്ങള്‍ എന്നിവകൊണ്ട് മാസപ്പിറവി നിരീക്ഷിക്കാം. 

ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായാല്‍ അടുത്ത കോടതിയേയോ ബന്ധപ്പെട്ട അധികൃതരേയോ അറിയിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യുഎഇ അടക്കമുളള ഗള്‍ഫ് രാജ്യങ്ങളില്‍ ജൂലൈ 9 നായിരിക്കും ഈദ് അല്‍ അദ എന്നാണ് കണക്കുകൂട്ടല്‍.

 അതായത് നാളെ ജൂണ്‍ 29 ന് മാസപ്പിറവി ദൃശ്യാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയങ്കില്‍ ജൂണ്‍ 30 നായിരിക്കും ദുല്‍ഹജ്ജ് ആരംഭിക്കുക. ദുല്‍ഹജ്ജ് 10 നാണ് ഈദ് അല്‍ അദ( ബക്രീദ്) ആഘോഷിക്കുന്നത്. ജൂലൈ 8 ന് അറഫാദിനമാകുമെന്നാണ് കണക്കുകൂട്ടല്‍.

ബക്രീദിനോട് അനുബന്ധിച്ച് യുഎഇയില്‍ ജൂലൈ 8 മുതല്‍ ജൂലൈ 11 വരെ നാല് ദിവസത്തെ അവധി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംബന്ധിച്ചുളള ഔദ്യോഗിക പ്രഖ്യാപനം വരാനിരിക്കുന്നതേയുളളൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.