ഇനി പ്രിയപ്പെട്ടവരുടെ ശബ്ദത്തില്‍ അലക്‌സ വിളിക്കും !

ഇനി പ്രിയപ്പെട്ടവരുടെ ശബ്ദത്തില്‍ അലക്‌സ വിളിക്കും !

നമ്മുടെ പ്രിയപ്പെട്ടവരുടെ ശബ്ദം ഒരിക്കല്‍ കൂടി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍, അവരൊന്ന് പേരെടുത്ത് വീണ്ടും വിളിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിക്കാത്തവരായി ആരും ഉണ്ടാവില്ല. നമുക്ക് ഒരോരുത്തര്‍ക്കും വിട്ടു പിരിഞ്ഞ അത്രയ്ക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടാകും. ഒരിക്കലും തിരിച്ചുകിട്ടാത്ത ഓര്‍മകളില്‍ ആ വ്യക്തിയെ മനസില്‍ കൊണ്ടു നടക്കുന്നവര്‍. അവരെ കുറിച്ചുള്ള ഓര്‍മകള്‍ നിലനിര്‍ത്താനും അവരുടെ സാന്നിധ്യം ശബ്ദത്തിലൂടെ നമുക്കൊപ്പം ഉണ്ടെന്ന് ബോധ്യപ്പെടുത്താനും ഒരുങ്ങുകയാണ് ആമസോണ്‍ അലക്സ.

അലെക്സ എന്ന ഡിജിറ്റല്‍ അസിസ്റ്റന്റിന് ഉപയോക്താവിന്റെ മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം നല്‍കാനാകുമെന്നാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കമ്പനി വികസിപ്പിച്ച പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണിത്. അലക്സയ്ക്ക് നാം നല്‍കുന്ന മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശബ്ദം അടങ്ങുന്ന ഓഡിയോ ഫയല്‍ ഉപയോഗിക്കാം. ഇതനുസരിച്ച് അയാളുടെ ശബ്ദം അനുകരിക്കാന്‍ സാധിക്കും.

കഴിഞ്ഞ ദിവസം കൂടിയ കമ്പനിയുടെ മാര്‍സ് കോണ്‍ഫറന്‍സിലാണ് ഇതേപ്പറ്റി വ്യക്തമാക്കിയത്. ഈ ഫീച്ചര്‍ എപ്പോഴാണ് അലക്‌സ അവതരിപ്പിക്കുന്നത് എന്നതിനെ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ല. ഡിജിറ്റല്‍ വോയ്സ് അസിസ്റ്റന്റായ അലക്‌സയെ നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചിരുന്ന പേര് തന്നെ വിളിച്ച് അഭിസംബോധന ചെയ്യാന്‍ കഴിയും. പപ്പ, മമ്മി, അമ്മ അങ്ങനെ എന്തു വേണമെങ്കിലും വിളിക്കാനാകും.

ശബ്ദം പെട്ടെന്ന് അനുകരിക്കാന്‍ സാധിക്കുന്ന ഇവ പല ആശങ്കകള്‍ക്കും ഇടയാക്കുന്നുണ്ട്. തങ്ങളുടെ ഇത്തരം പദ്ധതികള്‍ ആമസോണ്‍ പ്രഖ്യാപിക്കുന്നതിന് മുന്‍പ് മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ എത്തിക്സ് നിയമങ്ങള്‍ പരിഷ്‌കരിച്ചിരുന്നു. ഇതോടെ സിന്തറ്റിക് ശബ്ദം എങ്ങനെ ഉപയോഗിക്കാം, ആര്‍ക്ക് നിര്‍മിക്കാം തുടങ്ങിയ നിര്‍ദേശങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇവ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും കൂടുതലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.