ആകാശത്തു "കടുവ"; പൃഥ്വി രാജിന്റെ പുതിയ സിനിമക്ക് ദുബായിൽ വേറിട്ട പ്രൊമോഷൻ

ആകാശത്തു

ദുബായ്: സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൃഥ്വിരാജ് നായകനായി ഷാജി കൈലാസ് സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ സിനിമ കടുവയുടെ പ്രദർശനം ദുബായിൽ ഡ്രോണുകൾ ഉപയോഗിച്ച് നടത്തി. 


ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമോഷൻ ഡ്രോണുകൾ ഉപയോഗിച്ച് ലൈറ്റ് ഷോയിലൂടെ നടത്തുന്നത്. പൃഥ്വിരാജ്, ഷാജി കൈലാസ് കൂട്ടുകെട്ടിൽ എത്തുന്ന രണ്ടാമത്തെ ചിത്രമാണിത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് വില്ലന്‍ വേഷത്തില്‍ എത്തുന്ന മലയാള ചിത്രം കൂടിയാണ് കടുവ. സംയുക്ത മേനോനാണ് ചിത്രത്തില്‍ നായിക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.