ഒവൈസിയുടെ പാര്‍ട്ടിയെ ബിഹാറില്‍ വേരോടെ പിളര്‍ത്തി ആര്‍ജെഡി; അഞ്ചില്‍ നാല് എംഎല്‍എമാരും ലാലുവിന്റെ പാര്‍ട്ടിയില്‍

ഒവൈസിയുടെ പാര്‍ട്ടിയെ ബിഹാറില്‍ വേരോടെ പിളര്‍ത്തി ആര്‍ജെഡി; അഞ്ചില്‍ നാല് എംഎല്‍എമാരും ലാലുവിന്റെ പാര്‍ട്ടിയില്‍

പാറ്റ്‌ന: അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎമ്മിന് ബിഹാറില്‍ വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ അഞ്ചില്‍ നാല് എംഎല്‍എമാരും ആര്‍ജെഡിയില്‍ ചേര്‍ന്നു. ഇതോടെ 80 എംഎല്‍എമാരുള്ള ആര്‍ജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. ഒവൈസിയുടെ പാര്‍ട്ടിക്ക് ബിഹാറില്‍ അവേശേഷിക്കുന്നത് ഒരു എംഎല്‍എ മാത്രമായി.

പുതുതായി ചേര്‍ന്ന നാല് എംഎല്‍എമാര്‍ അടക്കം ആര്‍ജെഡിക്ക് 80 അംഗങ്ങളായി. 77 എംഎല്‍എമാരാണ് ബിജെപിക്കുള്ളത്. എഐഎംഐഎം എംഎല്‍എമാരായ ഷാനവാസ്, ഇസ്ഹാര്‍, അഞ്ജര്‍ നയനി, സയ്യിദ് റുകുനുദ്ദീന്‍ എന്നിവരാണ് പ്രതിപക്ഷ നേതാവും ആര്‍ജെഡി മേധാവിയുമായ തേജസ്വി യാദവില്‍ നിന്ന് അംഗത്വം സ്വീകരിച്ചത്. എഐഎംഐഎമ്മില്‍ അവശേഷിക്കുന്ന എംഎല്‍എ അക്തറുല്‍ ഇമാം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.

വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ എഐഎംഐഎമ്മലില്‍ നിന്ന് മത്സരിക്കുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എംഎല്‍എമാരുടെ പാര്‍ട്ടി മാറ്റമെന്നാണ് സൂചന. കടുത്ത മുസ്ലീം വര്‍ഗീയത മുന്നോട്ടു വയ്ക്കുന്ന പാര്‍ട്ടിയാണ് ഒവൈസിയുടേത്.

കഴിഞ്ഞ ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ആര്‍ജെഡി സഖ്യം ഭരണത്തിലേറാതെ പോയതിന് പ്രധാന കാരണം എഐഎംഐഎം നേടിയ അഞ്ച് സീറ്റുകളായിരുന്നു. 20 മണ്ഡലങ്ങളില്‍ നിര്‍ണായകമായ ആര്‍ജെഡി വോട്ടുകള്‍ വിഘടിക്കുന്നതിന് എഐഎംഐഎം സാന്നിധ്യം കാരണമായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.