വെട്ടൂ‍ർ ജി ഓ‍ർമ്മയായി, വിടവാങ്ങിയത് ഗള്‍ഫ് റേഡിയോ പ്രക്ഷേപണ രംഗത്ത് ഹൃദയം കവർന്ന അവതാരകന്‍

വെട്ടൂ‍ർ ജി ഓ‍ർമ്മയായി, വിടവാങ്ങിയത് ഗള്‍ഫ് റേഡിയോ പ്രക്ഷേപണ രംഗത്ത്  ഹൃദയം കവർന്ന അവതാരകന്‍

റാസല്‍ ഖൈമ: ഗള്‍ഫ് റേഡിയോ പ്രക്ഷേപണ രംഗത്തെ അതുല്യ അവതാകരകനായിരുന്ന വെട്ടൂർ ജി ശ്രീധരന്‍ അന്തരിച്ചു. 74 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം നാവായിക്കുളം വെട്ടിയറ ശ്യാമശ്രീയില്‍ നടക്കും.

ഗള്‍ഫിലെ റേഡിയോ ചരിത്രത്തിലെ ആദ്യ പേരുകാരില്‍ ഒരാളാണ് വെട്ടൂർ ജി ശ്രീധരന്‍. യുഎഇയില്‍ മലയാള റേഡിയോ പ്രക്ഷേപണം ആരംഭിച്ച 90 കളില്‍ റാസല്‍ ഖൈമയില്‍ നിന്നുളളള ഒരു മണിക്കൂർ പ്രക്ഷേപണം നയിച്ചത് അദ്ദേഹമായിരുന്നു. പിന്നീടത് റേഡിയോ ഏഷ്യ എന്ന പേരില്‍ 24 മണിക്കൂർ റേഡിയോ ആയി മാറിയപ്പോഴും അമരത്ത് വെട്ടൂർ ജി തുടർന്നു.

20 വർഷത്തോളം റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടറായിരുന്ന വെട്ടൂർജി 2018 ല്‍ വിരമിച്ച ശേഷം നാട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.