തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ്  പാംപ്ലാനിയുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തി

തലശേരി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തലശേരി അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കൂടിക്കാഴ്ച നടത്തി.



മട്ടന്നൂർ ഗ്രീൻ പ്ലാനറ്റ് റിസോർട്ടിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച്ച. പുതിയ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റ അദ്ദേഹത്തിന് രാഹുൽ ഗാന്ധി അഭിനന്ദനവും ആശംസകളും അറിയിച്ചു.


കുടിയേറ്റ മേഖലയിലെ കർഷകർ നേരിടുന്ന ബഫർ സോൺ സംബന്ധിച്ച അതിരൂക്ഷമായ പ്രശ്നങ്ങളും ആകുലതകളും മാർ ജോസഫ് പാംപ്ലാനി രാഹുലുമായി പങ്കുവച്ചു. കോൺഗ്രസ് പാർട്ടിയുടെ അടിയന്തരമായ ഇടപെടൽ കർഷക വിഷയങ്ങളിൽ ആർച്ച് ബിഷപ്പ് അഭ്യർത്ഥിച്ചു.



ഇരുവരുമായുള്ള ചർച്ചയിൽ അതിരൂപത പാസ്റ്ററൽ കോഡിനേറ്റർ ഡോക്ടർ ഫിലിപ്പ് കവിയിൽ, ഫാ. ബെന്നി നിരപ്പേൽ, കെ സി വൈ എം ഡയറക്ടർ ഫാ.ജിൻസ് വാളിപ്ലാക്കൽ എന്നിവർ പങ്കെടുത്തു. എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, പേരാവൂർ എംഎൽഎ സണ്ണി ജോസഫ് തുടങ്ങിയവർ രാഹുൽ ഗാന്ധിയ്ക്കൊപ്പമുണ്ടായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.