ലോകത്ത് ഏറ്റവും വിലയേറിയ വീട്, കാറുകള്‍, വസ്ത്രങ്ങള്‍, വാച്ച് എന്നിവയെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാല്‍ വിലയേറിയ തലയിണയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?. എന്നാല്‍ അത്തരമൊരു തലയിണ പുറത്തിറങ്ങിയിട്ടുണ്ട്.
ലോകത്തെ തന്നെ ഏറ്റവും വിലപിടിപ്പുള്ള ഈ തലയിണയുടെ വില 57000 ഡോളര്‍ (45 ലക്ഷം ) രൂപയാണ്. കാഴ്ചയിൽ സാധാരണ ഒരു തലയിണയായി മാത്രമേ കാഴ്ചക്കാർക്ക് തോന്നുകയുള്ളൂ. നെതര്‍ലന്‍ഡ് സ്വദേശിയായ ഒരു ഫിസിയെതെറാപ്പിസ്റ്റാണ് തലയിണ രൂപകല്പന ചെയ്തിരിക്കുന്നത്. 15 വര്‍ഷത്തെ പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ഈ തലയിണ നിര്‍മ്മിച്ചത്.
തലയിണ ഇത്രയും ആഡംബരം നിറഞ്ഞതെങ്ങനെയെന്ന് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ചറിയുമ്പോള്‍ ബോദ്ധ്യമാകും. ഇന്ദ്ര നീലക്കല്ല്, വജ്രം, സ്വര്‍ണം എന്നിവ ഈ തലയിണയില്‍ പതിപ്പിച്ചിട്ടുണ്ട്. റോബോട്ടിക്ക് മില്ലിംഗ് മെഷീനില്‍ നിന്നുള്ള പഞ്ഞിയാണ് തലയിണയ്ക്കുള്ളില്‍ ഉപയോഗിച്ചിരിക്കുന്നത്. തലയിണയുടെ സിബില്‍ നാല് വജ്രങ്ങളും പതിച്ചിട്ടുണ്ട്. തലയിണ ഒരു ബ്രാന്‍ഡഡ് ബോക്സിലാണ് സൂക്ഷിച്ചിരിക്കുന്നത്.
എന്നാല്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ വേണ്ടിയല്ല ഇത് രൂപകല്പന ചെയ്തിരിക്കുന്നത്. ഉറക്കക്കുറവുള്ളവരെ ലക്ഷ്യമിട്ടാണ് തലയിണയുടെ നിര്‍മ്മാണം. എന്നാല്‍ ഇത്രയും വിലകൂടിയ തലയിണയില്‍ തലവച്ച് കിടന്നാല്‍ ആര്‍ക്കെങ്കിലും ഉറക്കം വരുമോ എന്നാണ് ഇപ്പോളത്തെ ചോദ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.