ഓർമാ രാജ്യാന്തര പ്രസംഗമത്സരം: 12 പ്രസംഗകർ ഫൈനലിന് അർഹത നേടി

ഓർമാ രാജ്യാന്തര പ്രസംഗമത്സരം: 12 പ്രസംഗകർ ഫൈനലിന് അർഹത നേടി

ഫിലഡൽഫിയ: ഓർമാ ഇൻ്റർനാഷണൽ, ‘മാതൃദിനാഘോഷ’ത്തോടനുബന്ധിച്ച് നടത്തിയ ‘രാജ്യാന്തര പ്രസംഗമത്സരത്തിൽ’ 12 പ്രസംഗകർ ഫൈനലിന് അർഹത നേടി. ‘അമ്മയും ദൈവവും’ (Mother and God) എന്ന വിഷയത്തിൽ, വീഡിയോ റിക്കോഡ് ചെയ്ത് ലഭിച്ച പ്രസംഗങ്ങളിൽ നിന്ന്, കടുത്ത മൂല്യ നിർണയ ഘടകങ്ങളുടെ കടമ്പകൾ കടന്ന്, അടുത്ത മൂല്യനിർണ്ണയ തലത്തിലേക്ക് ഉയർന്നവർ ഇനി പറയുന്നവരാണ്: ആൽഫിദാ. പി.എസ്, അഞ്ജലീനാ സെറിൻ, അനുഷ്കാ സാറാ ഏബ്രാഹം, ആര്യാ വിജയൻ, എൽസാ നിയാ ജോൺ, മരിയാ കെ ജെ, മെൽവിൻ എം മാത്യൂസ്, നവമി എസ് നായർ, റോണാ തെരേസ് ബെന്നി, രൂപിക ജെ എസ്, സാന്യോ ഡെനി, തെരേസ് സജി.
18 വയസ്സിൽ താഴെയുള്ള മലയാളിക്കുട്ടികൾക്കായി, ഇംംഗ്ലീഷ്, മലയാളം ഭാഷകളിൽ ഏതെങ്കിലും ഒന്നിലായിരുന്നു പ്രസംഗ മത്സരം. സഭാ കമ്പം ഇല്ലാതെ സംസാരിക്കാൻ ഉള്ള കഴിവ് (The ability to speak without stage fear), അക്ഷര സ്ഫുടത (Precision of pronunciation), ഭാഷാശുദ്ധി (Purity of language), ആശയ സ്ഫുടത (Clarity of ideas and thoughts), ധാരാവാഹിത്വം (Fluency of language), സന്ദർഭോചിതമായ ശബ്ദനിയന്ത്രണം (Contextual voice control) എന്നീ മൂല്യ നിർണ്ണയോപാധികൾ മാനദണ്ഡമാക്കിയാണ് മാർക്കിടുക. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.