കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ പ്രവര്‍ത്തനപദ്ധതി ഉദ്ഘാടനം ജൂലൈ 7 ന്

കാത്തലിക് എഞ്ചിനീയറിംഗ് കോളജ് അസോസിയേഷന്‍ പ്രവര്‍ത്തനപദ്ധതി ഉദ്ഘാടനം ജൂലൈ 7 ന്

കൊച്ചി: കേരള കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നേതൃസമിതിയും വിവിധ എഞ്ചിനീയറിംഗ് വിദ്യാഭ്യാസപദ്ധതികളുടെ ഉദ്ഘാടനവും ജൂലൈ 7 വ്യാഴാഴ്ച കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളജ് ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും.
രാവിലെ 11 ന് ആരംഭിക്കുന്ന അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് സമിതിയെത്തുടര്‍ന്ന് കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തന വര്‍ഷത്തിന്റെയും വിദ്യാഭ്യാസ പദ്ധതികളുടെയും ഉദ്ഘാടനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍ നിര്‍വ്വഹിക്കും. കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് റവ.ഡോ. മാത്യു പായിക്കാട്ട് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി റവ.ഡോ.ജോസ് കുറിയേടത്ത്, എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണങ്ങള്‍ നടത്തും.
ഫാ. റോയി വടക്കന്‍, ഫാ. ഡെന്നി മാത്യു പെരിങ്ങാട്ട്, മോണ്‍ തോമസ് കാക്കശ്ശേരി, മോണ്‍ വില്‍ഫ്രെഡ് ഇ., ഫാ. ബോബി മണ്ണംപ്ലാക്കല്‍, ഫാ. പോള്‍ നെടുമ്പുറം, ഫാ. മാത്യു കോരംകുഴ, ഫാ. ജോര്‍ജ് പാറമേല്‍, ഫാ. ജെയിംസ് ചെല്ലങ്കോട്ട്, ഫാ. മാത്യു അറേക്കളം, ഫാ. ജസ്റ്റിന്‍ ആലുങ്കല്‍, ഫാ. ജോണ്‍ പാലിയക്കര, ഫാ. ജോര്‍ജ് റബയ്‌റോ, ഫാ. ജോണ്‍ വര്‍ഗീസ്, ഫാ. ബിജോയ് റ്റി എന്നിവര്‍ സംസാരിക്കും.
ആഗോള ആധുനിക സാങ്കേതിക മാറ്റങ്ങള്‍ക്കനുസരിച്ച് കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസമേഖലയില്‍ സമഗ്രമായ വളര്‍ച്ച ലക്ഷ്യംവെച്ച് ദേശീയ രാജ്യാന്തര വിദ്യാഭ്യാസ ഏജന്‍സികളുമായി സഹകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കാത്തലിക് എഞ്ചിനീയറിംഗ് കോളജ് മാനേജ്‌മെന്റ്‌സ് അസോസിയേഷന്‍ നടപ്പിലാക്കുമെന്ന് സെ്രകട്ടറി ഫാ. ജോസ് കുറിയേടത്ത് അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.