ഈദ് അല്‍ അദ, താമസക്കാരോട് കോവിഡ് പിസിആർ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ

ഈദ് അല്‍ അദ, താമസക്കാരോട് കോവിഡ് പിസിആർ എടുത്ത് സുരക്ഷ ഉറപ്പാക്കണമെന്ന് അധികൃതർ

ദുബായ്: ഈദ് അല്‍ അദയോട് അനുബന്ധിച്ചുളള കോവിഡ് സുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ പ്രഖ്യാപിച്ച് എമർജന്‍സി ക്രൈസിസ് ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി. വെള്ളിയാഴ്ച മുതലാണ് രാജ്യത്ത് ഈദ് അവധി തുടങ്ങുന്നത്. ആഘോഷങ്ങളിലേക്ക് പോകും മുന്‍പ് കോവിഡ് പിസിആർ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പിക്കണമെന്നാണ് നിർദ്ദേശം. 

72 മണിക്കൂറിനുളളിലെ കോവിഡ് പരിശോധനയ്ക്കാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ബലി നല്‍കിയ മാടിന്‍റെ മാംസം അയല്‍വീടുകളിലും സുഹൃത്തുക്കള്‍ക്കും വിതരണം ചെയ്യുന്നതിന് തടസ്സമില്ല. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാവണം വിതരണമെന്നാണ് നിർദ്ദേശം.

വൃത്തിയുളളതും അണുവിമുക്തമാക്കിയതുമായ ബാഗുകളിലാകണം മാംസം വിതരണം ചെയ്യേണ്ടത്. ബലി നല്‍കുന്നതുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങള്‍
അംഗീകൃത ലൈസന്‍സുളളവർക്ക് മാത്രമെ മൃഗങ്ങളെ കശാപ്പ് ചെയ്യാന്‍ അനുമതിയുളളൂ
ബലി നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതിലൂടെ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാം.

ബലിശാലകള്‍ക്ക് മുന്‍പില്‍ ആള്‍ക്കൂട്ടമില്ലെന്ന് ഉറപ്പിക്കുന്നതടക്കമുളള കാര്യങ്ങളില്‍ കൃത്യമായ പരിശോധനകള്‍ നടക്കും
മറ്റ് പൊതു മാർഗ്ഗനിർദ്ദേശങ്ങള്‍
ഹസ്തദാനം നിരോധിച്ചിരിക്കുന്നു.

പണവും മറ്റും സമ്മാനമായി നല്‍കുന്നത് ഓണ്‍ലൈനിലൂടെയോ ആപ്പിലൂടെയോ ആകാം.
കുടുംബ- ബന്ധു സന്ദർശനം നടത്തുന്നവർ മാസ്ക് ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ പാലിക്കണം. പ്രത്യേകിച്ചും പ്രായമായവരും കുട്ടികളും വീട്ടിലുളളവ‍രും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.