അധികാര ദുര്‍വിനിയോഗം: കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റര്‍ ഇന്ത്യ

അധികാര ദുര്‍വിനിയോഗം: കേന്ദ്ര സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റര്‍ ഇന്ത്യ

ന്യൂഡല്‍ഹി: ചില ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റര്‍ ഇന്ത്യ. അധികാര ദുര്‍വിനിയോഗമെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ചില ട്വിറ്റര്‍ അക്കൗണ്ടുകളുടെ ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷം മുന്‍പാണ് കേന്ദ്രം ട്വിറ്ററിന് നോട്ടീസ് നല്‍കിയത്. രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗണ്ടുകളില്‍ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാന്‍ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവര്‍ക്ക് നോട്ടീസ് അയക്കാന്‍ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റര്‍ കോടതിയെ അറിയിച്ചു.

അതേസമയം സാമൂഹ്യ മാധ്യമങ്ങളെ ഉത്തരവാദിത്ത ബോധമുള്ളതാക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ലോകത്താകമാനം ഇത്തരം നടപടികള്‍ രൂപപ്പെട്ട് വരുന്നുണ്ട്. രാജ്യത്തും ഇത് നടപ്പില്‍ വരുത്തും. അതിനു വേണ്ട നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.