കാക്കകൂട്ടുങ്കല്‍ കെ. സി സെബാസ്റ്റ്യന്‍ നിര്യാതനായി

കാക്കകൂട്ടുങ്കല്‍ കെ. സി സെബാസ്റ്റ്യന്‍ നിര്യാതനായി

കൂരാച്ചുണ്ട്: കാക്കകൂട്ടുങ്കല്‍ കെ. സി സെബാസ്റ്റ്യന്‍ (ദേവസ്യചേട്ടന്‍) നിര്യാതനായി. 92 വയസായിരുന്നു. സംസ്‌കാരം ബുധനാഴ്ച ( 06-07-22) രാവിലെ 9.30ന് കാറ്റുള്ളമല സെന്റ് മേരീസ് പള്ളിയില്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമ ജീവിതം നയിക്കുകയായിരുന്നു.

ആദ്യകാല കുടിയേറ്റ കര്‍ഷകനും സോഷ്യലിസ്റ്റുമായ അദ്ദേഹം ദീര്‍ഘകാലം കല്ലാനോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, ജനതാദള്‍ കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്, പന്തിരിക്കര റൂറല്‍ ഹൗസിങ് സൊസൈറ്റി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ നിര്‍വഹിച്ചിട്ടുണ്ട്. കൂരാച്ചുണ്ടിലെ ആദ്യകാല സര്‍വ്വേയര്‍ കൂടി ആയിരുന്നു കെ. സി സെബാസ്റ്റ്യന്‍.

ഭാര്യ : പരേതയായ അന്നക്കുട്ടി (കാനാട്ട് കുടുംബാംഗം).
മക്കള്‍ : ജെയിംസ്, മേഴ്സി, ലിസി, ഡെയ്‌സി, സജി, ബെന്നി, ജിമ്മി.
മരുമക്കള്‍ : തങ്കമ്മ വലിയത്ത് (ഇരുട്ടി ), ബേബി കാക്കനാട്ട് ( കണ്ണൂര്‍ ), ജോയി പറത്താനത്ത് (പാലാ ), ഷാജി പാലാപൂളിക്കല്‍ ( പുല്‍പള്ളി ), ഷീബ തയ്യില്‍ ( കുറവിലങ്ങാട് ), ഷിജി കാക്കനാട്ട്, സോണിയ ചിറ്റാട്ടില്‍ ( നിലമ്പൂര്‍ ).


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.