യുഎഇയിലെങ്ങും മഴ, ജാഗ്രത നിർദ്ദേശം നല്‍കി പോലീസ്

യുഎഇയിലെങ്ങും മഴ, ജാഗ്രത നിർദ്ദേശം നല്‍കി പോലീസ്

ദുബായ്: ബുധനാഴ്ച യുഎഇയിലെ വിവിധ എമിറേറ്റുകളില്‍ മഴ ലഭിച്ചു. അബുദബി അലൈന്‍ മേഖലകളില്‍ സാമാന്യം പരക്കെ മഴ ലഭിച്ചു. റോഡില്‍ വെളളം കെട്ടികിടക്കുന്ന ദൃശ്യങ്ങള്‍ സ്റ്റോം സെന്‍റർ സമൂഹമാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പലയിടങ്ങളും ഓറഞ്ച്,മഞ്ഞ അലർട്ടുകള്‍ ദേശീയ കാലാവസ്ഥ നിരീക്ഷണകേന്ദ്രം നല്‍കിയിട്ടുണ്ട്.

മഴ സാഹചര്യത്തില്‍ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ദുബായിലെ ഷെയ്ഖ് സായിദ് റോഡ്, അല്‍ ഖർഹൂദ്, ഖവനീജ് എന്നിവിടങ്ങളിലും ചെറിയ മഴ കിട്ടി. രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ വരും മണിക്കൂറുകളിലും മഴ കിട്ടുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസവും അലൈനില്‍ മഴയും ആലിപ്പഴ വർഷവും ഉണ്ടായിരുന്നു. അതേസമയം ഈദ് അവധിയിലേക്ക് കടക്കുന്ന ഈയാഴ്ചയും മഴയുടെ മുന്നറിയിപ്പുണ്ട്. അടുത്ത അ‍ഞ്ച് ദിവസങ്ങളില്‍ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲 https://chat.whatsapp.com/DswsSusHXImGcMNozC2Plj

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.