പണ്ഡിതനും സഭാ പിതാവുമായിരുന്ന വിശുദ്ധ പന്തേനൂസ്

പണ്ഡിതനും സഭാ പിതാവുമായിരുന്ന വിശുദ്ധ പന്തേനൂസ്

അനുദിന വിശുദ്ധര്‍ - ജൂലൈ 07

സിസിലിയില്‍ രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പണ്ഡിതനും സഭാ പിതാവുമായിരുന്നു വിശുദ്ധ പന്തേനൂസ്. ക്രൈസ്തവരുടെ ജീവിത വിശുദ്ധിയായിരുന്നു പന്തേനൂസിന്റെ മാനസാന്തര കാരണം. തുടര്‍ന്ന് അപ്പസ്‌തോല ശിഷ്യന്‍മാരുടെ കീഴില്‍ അദ്ദേഹം വേദ പഠനം ആരംഭിച്ചു.

വിശുദ്ധ ലിഖിതങ്ങളെക്കുറിച്ച അറിവിനായുള്ള അടങ്ങാത്ത ദാഹം അദ്ദേഹത്തെ ഈജിപ്തിലെ അലെക്‌സാന്‍ഡ്രിയായില്‍ എത്തിച്ചു. അവിടെ വിശുദ്ധ മാര്‍ക്കോസിന്റെ ശിഷ്യന്‍മാര്‍ ക്രിസ്തീയ പ്രമാണങ്ങള്‍ പഠിപ്പിക്കുവാനായി ഒരു വിദ്യാലയം സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

വിശുദ്ധ ലിഖിതങ്ങളില്‍ പന്തേനൂസ് നേടിയ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തെ ആ ക്രിസ്തീയ വിദ്യാലയത്തിന്റെ അധിപനാക്കി. പന്തേനൂസിന്റെ അഗാധമായ പാണ്ഡിത്യത്താലും അദ്ദേഹത്തിന്റെ അധ്യാപന രീതിയുടെ പ്രത്യേകതയാലും ആ സ്ഥാപനത്തിന്റെ പ്രസിദ്ധി മറ്റുള്ള തത്വചിന്തകരുടെ വിദ്യാലയങ്ങളേക്കാളും പ്രചരിച്ചു. അദ്ദേഹം പഠിപ്പിച്ചിരുന്ന പാഠങ്ങള്‍ അവ കേള്‍ക്കുന്നവരുടെ ഉള്ളില്‍ പ്രകാശവും അറിവും ഉളവാക്കുവാന്‍ ഉതകുന്നതായിരുന്നു.

ഇതിനിടെ അലെക്‌സാന്‍ഡ്രിയായില്‍ വ്യാപാരത്തിനെത്തിയ ഇന്ത്യാക്കാര്‍ തങ്ങളുടെ രാജ്യം സന്ദര്‍ശിക്കുവാന്‍ പന്തേനൂസിനെ ക്ഷണിച്ചു. പിന്നീട് അദ്ദേഹം തന്റെ വിദ്യാലയം ഉപേക്ഷിച്ച് കിഴക്കന്‍ രാജ്യങ്ങളില്‍ സുവിശേഷം പ്രസംഗിക്കുവാനായി പോയി. 216 ല്‍ വിശുദ്ധ പന്തേനൂസ് ഇഹലോക വാസം വെടിഞ്ഞു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫ്രാന്‍സിലെ ഇല്ലിദിയൂസ്

2. മിലാന്‍ ബിഷപ്പായിരുന്ന അംബെലിയൂസ്

3. ബ്രെഷ്യ ബിഷപ്പായിരുന്ന അപ്പൊളോണിയൂസ്

4. ഔക്‌സേറിലെ ബിഷപ്പായിരുന്ന ആഞ്ചലെമൂസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26