ഫോണ്‍ കോള്‍ സഹായകമായി; അമേരിക്കയില്‍ സ്വാതന്ത്രദിനാഘോഷം ലക്ഷ്യമിട്ട് നടത്താനിരുന്ന മറ്റൊരു കൂട്ടവെടിവയ്പ്പ് പൊലീസ് തടഞ്ഞു

ഫോണ്‍ കോള്‍ സഹായകമായി; അമേരിക്കയില്‍ സ്വാതന്ത്രദിനാഘോഷം ലക്ഷ്യമിട്ട് നടത്താനിരുന്ന മറ്റൊരു കൂട്ടവെടിവയ്പ്പ് പൊലീസ് തടഞ്ഞു

വെര്‍ജിനിയ: യഥാസമയം പൊലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനാല്‍ ജൂലൈ നാലിന് അമേരിക്കയില്‍ സ്വാതന്ത്ര്യദിനാഘോഷം ലക്ഷ്യമിട്ട് ആസൂത്രണം ചെയ്ത മറ്റൊരു ആക്രമണം തടയാനായി. ജൂലൈ നാലിന് വെര്‍ജിനിയയിലെ റിച്ച്മൗണ്ടിലെ ആഘോഷ പരിപാടിക്ക് നേര്‍ക്കുള്ള ആക്രമണമാണ് പൊലീസിന്റെ ഇടപെടല്‍ മൂലം ഒഴിവാക്കാനായത്. തീവ്രവാദം ലക്ഷ്യമിട്ടുള്ള ആക്രമമായിരുന്നെന്നാണ് സൂചന. കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു.

അപ്രതീക്ഷിതമായി വന്ന ഫോണ്‍ കോളാണ് പൊലീസിന് വലിയൊരു കൂട്ടക്കൊല തടയാന്‍ സഹായിച്ചത്. ടിപ്സ്റ്റര്‍ എന്ന വ്യക്തിയുടേതായിരുന്നു ആ കോള്‍. റിച്ച്മൗണ്ടിലെ ഡോഗ്വുഡ് ഡെല്‍ ആംഫി തിയറ്ററില്‍ കുട്ടവെടിവയ്പ്പ് നടത്തുന്നതിനായി രണ്ട് പേര്‍ ചേര്‍ന്ന് നടത്തിയ രഹസ്യ സംഭാഷണം ടിപ്സ്റ്റര്‍ കേള്‍ക്കാനിടയായി. ഈ വിവരമാണ് ജൂലൈ ഒന്നിന് ടിപ്സ്റ്റര്‍ പൊലീസിനെ ഫോണ്‍ ചെയ്ത് അറിയിച്ചത്.

ജൂലൈ നാലിന് ഡോഗ്വുഡ് ഡെല്‍ ആംഫി തിയറ്ററില്‍ 2400 ഓളം പേര്‍ പങ്കെടുക്കുന്ന സ്വതന്ത്ര്യ ദിനാഘോഷം നടക്കാനിരിക്കുന്നതിനാല്‍ അതീവ ഗൗരവത്തോടെ മുന്നറിയിപ്പിനെ പൊലീസ് കണ്ടു. ടിപ്സ്റ്ററില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊളംബിയ ഏവിലെ 1000 ബ്ലോക്കിലെ ഒരു വസതിയിലെത്തിയ പൊലീസ് അവിടെ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു. രണ്ട് റൈഫിളുകളും ഒരു കൈത്തോക്കും 223 വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. തുടര്‍ന്ന് അമേരിക്കന്‍ പൗരന്മാരല്ലാത്ത രണ്ടു പേരില്‍ ഒരാളെ അന്നു തന്നെയും മറ്റൊരാളെ പിറ്റേന്നും അറസ്റ്റു ചെയ്തു.



തീവ്രവാദം ലക്ഷ്യമിട്ടുള്ള ആക്രമമാണ് ഇവര്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ചിരുന്നതെന്ന് റിച്ച്മണ്ട് പോലീസ് ചീഫ് ജെറാള്‍ഡ് സ്മിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ''ഒരു ഫോണ്‍ കോളില്‍ നിന്ന് എത്ര എത്ര ജീവന്‍ രക്ഷിച്ചുവെന്ന് പറയാനാവില്ല, പൊതു സുരക്ഷ നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.''-സ്മിത്ത് പറഞ്ഞു. റിച്ച്മണ്ടിനെ ഭയനകമായ ആക്രമണത്തില്‍ നിന്ന് രക്ഷിച്ച പൊലീസ് സേനയെ മേയര്‍ ലെവര്‍ സ്റ്റോണി അഭിനന്ദിച്ചു.

ഇല്ലിനോയിസിലെ ഹൈലാന്‍ഡ് പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യദിന പരേഡിനിടെ ഏഴ് പേര്‍ കൊല്ലപ്പെടുകയും മൂന്ന് ഡസനിലേറെ പേര്‍ക്ക് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കൂട്ട വെടിവയ്പ് നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് റിച്ച്മണ്ടിലും കുട്ടവെടിവയ്പ്പ് ആസൂത്രണം ചെയ്തിരുന്നതിന്റെ വാര്‍ത്ത പുറത്ത് വരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.