കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് എന്‍ഐഎ യുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക്സ് തെളിവുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കൈമാറി. വാട്സാപ് ചാറ്റുകളും മെയിലുകളും ഉള്‍പ്പടെയുള്ള തെളിവുകളാണ് ഇഡിക്കു കൈമാറിയത്.
ഇവ വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഇഡി. ഒപ്പം കേസില്‍ സരിത്തിന്റെ മൊഴി കൂടി രേഖപ്പെടുത്താനാണ് ഇഡി തീരുമാനം. നേരത്തെ ഇഡി സ്വപ്നയുടെ വാട്സാപ് ചാറ്റുകളും മെയിലുകളും പരിശോധിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് സ്വപ്നയുടെ ലോക്കറുകളില്‍ നിന്നു പിടിച്ചെടുത്ത പണം ശിവശങ്കറിന്റേതാണെന്ന നിഗമനത്തില്‍ ഇഡി എത്തിയത്. കൂടുതലായി എന്‍ഐഎ ശേഖരിച്ച തെളിവുകളാണ് ഇഡി പരിശോധിക്കുന്നത്.
കഴിഞ്ഞ ദിവസം സ്വപ്നയോടു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി എത്തിയിരുന്നില്ല. കേസില്‍ ഒന്നാം പ്രതിയായ പി.എസ് സരിത്തിനെയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ഇഡി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.