അബുദാബി : കോവിഡ് മഹാമാരിയുടെ സമയത്ത് അർപ്പണബോധത്തോടെ സേവനം ചെയ്ത കൂടുതൽ നഴ്‌സുമാർക്ക് യുഎഇ ഗവൺമെന്റ് ഗോൾഡൻ വിസ നൽകുന്നു. സേഹയുടെ കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കും ലബോറട്ടറി ടെക്നിഷ്യന്മാർക്കുമാണ് ഗോൾഡൻ വിസ നൽകുന്നത്. അപ്രതീക്ഷിതമായാണ് പലരുടെയും കൈകളിൽ ഗോൾഡൻ വിസ ലഭിക്കുന്നത്. സ്വന്തമായി ബിസിനസ് നടത്തുന്നവർ, സമൂഹത്തിലെ പ്രമുഖർ, ഡോക്ടർമാർ എന്നിവർക്കാണ് ആദ്യം ഗോൾഡൻ വിസ നൽകിയത്.
അബുദാബി ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ 1993മുതൽ ജോലി ചെയ്യുന്ന ഷേർളി ജോസ് കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ ഇരിക്കുമ്പോഴാണ് ഗോൾഡൻ വിസയുടെ വിവരം അറിയുന്നത്. ഭർത്താവ് ജോസ് ആൻ്റണി കുറുംതോട്ടം, ജോയൽ ജോസ്, ജെറോം ജോസ്, ജോഷ്വ ജോസ് എന്നിവർ മക്കൾ ആണ്. കേരളത്തില്‍ കണ്ണൂർ ജില്ലയിലെ പേരട്ട സ്വദേശിനിയാണ് ഷേർലി. ബാംഗ്ലൂരിലെ കോളേജ് ഓഫ് നഴ്സിംഗ് സെന്റ് മാർത്താസ് ആശുപത്രിയിലാണ് നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്
അബുദാബിയിലെ ബുർജീൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന ദിവ്യമോൾ, തനിക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് പ്രതികരിച്ചു. കോട്ടയം സ്വദേശിനിയായ ദിവ്യമോൾ, ഭർത്താവ് ഡഗ്ലസ് തോമസിനും രണ്ട് കുട്ടികൾക്കുമൊപ്പം അബുദാബിയിലാണ് താമസം. ഹൈദരാബാദിലെ കാമിനേനി ഹോസ്പിറ്റലിൽ ആണ് ദിവ്യ നഴ്സിംഗ് പഠനം പൂർത്തിയാക്കിയത്
2014 മുതൽ അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഐസിയുവിൽ സ്റ്റാഫ് നഴ്‌സായി ജോലിചെയ്യുന്ന ധന്യ ജേക്കബ് ഗോൾഡൻ വിസ കിട്ടിയതിലുള്ള സന്തോഷം സിന്യൂസുമായി പങ്കുവച്ചു .
കോട്ടയം, കുറുപ്പംതറ സ്വദേശിയായ ധന്യ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ബിഎസ്‌സി നഴ്‌സിംഗ് പഠനം പൂർത്തിയാക്കിയത്. ഭർത്താവ് തോമസ് പോളും, മക്കളായ ആഞ്ജലിനും, ഡൊമിനിക്കും അടങ്ങുന്ന കുടുംബവും ഗോള്‍ഡന്‍ വിസ ലഭിച്ച സന്തോഷത്തിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.