ഒന്നിച്ചു ജീവിച്ച ശേഷം ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

ഒന്നിച്ചു ജീവിച്ച ശേഷം ഉന്നയിക്കുന്ന ആരോപണത്തെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: ഒന്നിച്ച് ജീവിച്ച ശേഷം സ്നേഹബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാകുമ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളെ ബലാത്സംഗമായി കാണാനാവില്ലെന്ന് ഹൈക്കോടതി. ഇപ്പോഴത്തെ തലമുറയുടെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. വിവാഹിതരാകാതെയും സ്ത്രീയും പുരുഷനും ഒന്നിച്ച് ജീവിക്കുന്ന കാലമാണിത്. സ്‌നേഹ ബന്ധത്തില്‍ ഭിന്നതയുണ്ടാകുമ്പോള്‍ ഒരാള്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ മറ്റേയാള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെതാണ് നര്‍ണായക നിരീക്ഷണം.

അഭിഭാഷകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ അഭിഭാഷകന്‍ പുത്തന്‍കുരിശ് സ്വദേശി നവനീത് എന്‍ നാഥിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിക്കുന്നതിനിടയിലായിരുന്നു ഹൈക്കോടതിയുടെ ഈ നിരീക്ഷണം.

ബന്ധം തുടരാന്‍ ഒരാള്‍ ആഗ്രഹിക്കുകയും മറ്റേയാള്‍ അത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുമ്പോഴാണ് ആരോപണത്തിലേക്കും കേസിലേക്കും ഇത് വഴിമാറുന്നതെന്ന് കോടതി വാക്കാല്‍ ചൂണ്ടിക്കാട്ടി. ഇത്തരം ആരോപണങ്ങളുണ്ടാകുമ്പോള്‍ അത് വാഗ്ദാന ലംഘനം മാത്രമായാണ് കാണേണ്ടതെന്നും ബലാത്സംഗമായല്ലെന്നും കോടതി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.