കൊളംബോ: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെ ഔദ്യോഗിക വസതി പ്രക്ഷോഭകര്‍ വളഞ്ഞു. ചിലര്‍ വസതിയിലേക്ക് ഇരച്ചു കയറി. അതിനു തൊട്ടു മുന്‍പേ രാജപക്സെ ഔദ്യോഗിക വസതിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.
അദ്ദേഹത്തെ സുരക്ഷിതമായ സ്ഥലത്തേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് പ്രതിരോധ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ കൂറ്റന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ഔദ്യോഗിക വസതിയുടെ ജനല്‍ച്ചില്ലുകളുകളും ഗേറ്റുകളും പ്രക്ഷോഭകര്‍ തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
ഇതിനു പിന്നാലെയാണ് രാജപക്സെയ്ക്ക് വസതി വിട്ട് പോകേണ്ടി വന്നത്. അദ്ദേഹം രാജ്യം വിട്ടതായുള്ള വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ കൊളംബോയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഭക്ഷ്യ ക്ഷാമവും ഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ലങ്കയില്‍ പ്രതിഷേധം തുടങ്ങിയത്. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചിട്ട് മാസങ്ങളായി. മഹിന്ദ രജപക്സെ നേരത്തെ പ്രധാനമന്ത്രി സ്ഥാനം രാജിവച്ചിരുന്നു. രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ക്കാണ് ഇതിനോടകം പരിക്കേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.