യുവജന ദിനത്തോടനുബന്ധിച്ച് കെസിവൈഎം നിലമ്പൂർ മേഖല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം എം.വി.ആർ ക്യാൻസർ സെൻറർ, ബ്ലഡ് ഡോണേഴ്സ് കേരള എന്നിവരുമായി സഹകരിച്ചുകൊണ്ട് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോന ദേവാലയത്തിൽ വച്ചാണ് ക്യാമ്പ് നടത്തപ്പെട്ടത്. എല്ലാ രക്ത ബാങ്കുകളിലും രക്തത്തിന്റെ ആവശ്യകത വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രക്തം നൽകൂ, ജീവൻ രക്ഷിക്കൂ എന്ന മുദ്രാവാക്യവുമായി നിലമ്പൂർ മേഖലയിലെ യുവജനങ്ങൾ ഇത്തരമൊരു സന്നദ്ധ പ്രവർത്തനവുമായി മുന്നോട്ടു വന്നത്. ജാതി മത ഭേദമെന്യേ നിലമ്പൂരിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി യുവതീ യുവാക്കളും മുതിർന്നവരും വൈദികരും കന്യാസ്ത്രീകളുമടക്കം നൂറോളം പേർ രക്തം നൽകാനായി കടന്നുവന്നു. നിലമ്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന ചർച്ച് വികാരി ഫാദർ ബിജു തുരുത്തേൽ, അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ഉപ്പുവീട്ടിൽ, കെ.സി.വൈ.എം നിലമ്പൂർ മേഖല ഡയറക്ടർ ഫാദർ നിഷ്‌വിൻ തേൻപള്ളിയിൽ, മേഖല ആനിമേറ്റർ സിസ്റ്റർ ഷാരോൺ, സെബാസ്റ്റ്യൻ ഞള്ളമ്പുഴ, ബിബിൻ കിഴക്കേകോട്ടിൽ, ജോൺ അരങ്ങത്ത്, ആൽഫ്രഡ് മച്ചുകുഴിയിൽ, ഐറിൻ പുളിക്കത്തടം, ഷിജി ഓലിക്കൽ, ടെസ്സ അരങ്ങത്ത്, മെറിൻ കട്ടക്കയം, തെരേസ കളരിക്കൽ, കുര്യൻ നീലത്തുമുക്കിൽ, അഖിൽ കൊല്ലംപറമ്പിൽ, ആശിഷ് കാവുങ്കൽ, ജസ്റ്റിൻ നീലംപറമ്പിൽ, ഡോക്ടർ നിധിൻ, ബ്ലഡ് ഡോണേഴ്സ് കേരള കോർഡിനേറ്റർ ആരുൺ തുടങ്ങിയവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.