എകെജി സെന്റര്‍ ആക്രമണം; താനാണ് ആഭ്യന്തര മന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു: രമേശ് ചെന്നിത്തല

എകെജി സെന്റര്‍ ആക്രമണം; താനാണ് ആഭ്യന്തര മന്ത്രിയെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു: രമേശ് ചെന്നിത്തല

തിരുവനന്തപുരം: എളമരം കരീം പി ടി ഉഷയെ ആക്ഷേപിച്ചത് തെറ്റെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പി ടി ഉഷ രാഷ്ട്രീയമുള്ള ആളല്ല അതുകൊണ്ട് പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. കെ കെ രമയെ അപമാനിക്കുന്നത് വടകരയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. എ കെ ജി സെന്റര്‍ ആക്രമിച്ച പ്രതികളെ പിടികൂടാന്‍ ഇതുവരെ സാധിക്കാത്തത് എന്തു കൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.

അക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉടനടി കിട്ടിയെങ്കിലും പ്രതിയിലേക്ക് എത്താന്‍ കഴിയാതെ പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ആഭ്യന്തര മന്ത്രി ഞാനയായിരുന്നെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടുമായിരുന്നു. ഭരണഘടനയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല പക്ഷെ സജി ചെറിയാന്‍ അപമാനിക്കുകയാണ് ചെയ്തതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

അതേസമയം മനുഷ്യാവകാശ പ്രവര്‍ത്തക തീസ്ത സെതല്‍വാദിനെയും മുന്‍ ഡി.ജി.പി. ആര്‍.ബി. ശ്രീകുമാറിനെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് ഭരണഘടനാ സംരക്ഷണസമിതി ടൗണ്‍ഹാളില്‍ നടത്തിയ പ്രതിഷേധസദസ് ഉദ്ഘാടനം ചെയ്തപ്പോഴാണ് ഉഷയുടെ പേര് പറയാതെ എളമരം കരീം വിമര്‍ശനമുന്നയിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.