മഡ്ഗാവ്: ഗോവയിലെ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതെ വിട്ടു നിന്നു. സംസ്ഥാനത്ത് തിങ്കളാഴ്ച നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെയാണ് എംഎല്‍എമാരുടെ നടപടി. ഇവര്‍ ബിജെപിയുമായി സമ്പര്‍ക്കത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അതേസമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എല്ലാത്തിനും പിന്നില്‍ ബിജെപിയാണെന്നും പിസിസി അധ്യക്ഷന്‍ അമിത് പട്കര്‍ ആരോപിച്ചു. ഈ വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന ദികമ്പര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ പാര്‍ട്ടി യോഗം ബഹിഷ്‌കരിച്ചത്.
മൈക്കള്‍ ലോബോയെ പ്രതിപക്ഷ നേതാവായി പാര്‍ട്ടി തിരഞ്ഞെടുത്തതില്‍ ദികമ്പര്‍ കാമത്തിന് വിയോചിപ്പുണ്ടായിരുന്നു. അതിനിടെ ചൊവ്വാഴ്ച നടത്താന്‍ നിശ്ചയിച്ചിരുന്ന ഡെപ്യൂട്ടി സ്പീക്കര്‍ തിരഞ്ഞെടുപ്പ് മാറ്റിനവെച്ചിട്ടുമുണ്ട്. 40 അംഗ നിയമസഭയില്‍ ബിജെപിയുടെ എന്‍ഡിഎക്ക് 25 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 11 സീറ്റുമാണുള്ളത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.