നീരൊഴുക്ക് ശക്തം; ഇടുക്കി ഡാമില്‍ ജലനിരപ്പ് 50 ശതമാനം കടന്നു

നീരൊഴുക്ക് ശക്തം; ഇടുക്കി ഡാമില്‍ ജലനിരപ്പ് 50 ശതമാനം കടന്നു

ചെറുതോണി: ഇടുക്കി ഡാമില്‍ നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് അതിവേഗം ഉയരുന്നു. നിലനില്‍ ജലനിരപ്പ് 50.96 ശതമാനമാണ്. ജൂലൈ ഒന്ന് മുതല്‍ തിങ്കളാഴ്ച വരെ മാത്രം ജലനിരപ്പില്‍ 15.28 അടിയുടെ വര്‍ധനവാണ് ഉണ്ടായത്.

ഇടുക്കിയിലെ ജലം ഉപയോഗിച്ച് ഞായറാഴ്ച മൂലമറ്റം നിലയത്തില്‍ 2.716 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. മഴ ശക്തമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ട്. ഞായറാഴ്ച സംസ്ഥാനത്തെ മൊത്ത ഉപഭോഗം 59.94 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 36.88 ദശലക്ഷം യൂനിറ്റ് പുറത്തുനിന്ന് വാങ്ങിയപ്പോള്‍ 23.06 ദശലക്ഷം യൂനിറ്റ് ആഭ്യന്തരമായി ഉല്‍പാദിപ്പിച്ചു.

ഏതാനും ദിവസങ്ങളായി ഡാമിന്റെ വ്യഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് ലഭിക്കുന്നത്. ഞായറാഴ്ച ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് 94.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ഈ വര്‍ഷകാലത്ത് ലഭിച്ച ഏറ്റവും ഉയര്‍ന്ന മഴയാണിത്. ഈ മാസം ഇതുവരെ 323.811 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ ജലം ഡാമില്‍ ഒഴുകിയെത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.