ന്യൂഡൽഹി: മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റുകളില്ലാത്ത (പി.യു.സി) വാഹന ഉടമകള്‍ക്കെതിരേ നടപടി കർശനമാക്കി ഡല്‍ഹി സര്‍ക്കാര്‍. വീടുകളിലേക്ക് നോട്ടീസ് അയച്ചിട്ടും പി.യു.സി സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാത്തവർക്കെതിരെ 10,000 രൂപ പിഴ ചുമത്താൻ അധികൃതര്‍ തീരുമാനിച്ചു.
പി.യു.സി സര്‍ട്ടിഫിക്കറ്റുകളില്ലാത്ത വാഹനങ്ങള്‍ നഗരത്തില്‍ ഓടുന്നില്ലെന്ന് ഉറപ്പാക്കാന്‍ പരിശോധനകളും ഊര്‍ജിതമാക്കും. ഡൽഹി സർക്കാരിന്റെ ഗതാഗത വകുപ്പിൽ ലഭ്യമായ കണക്കുകൾ പ്രകാരം 17.3 ലക്ഷത്തിലധികം വാഹനങ്ങൾ പ്രാധാനമായും ഇരുചക്രവാഹനങ്ങൾ (14.6 ലക്ഷം) മലിനീകരണ പരിശോധനകൾ തീർപ്പുകൽപ്പിക്കാതെ കിടക്കുന്നുണ്ട്.
ഡൽഹിയിലെ എല്ലാ വാഹന ഉടമകളോടും അവരവരുടെ വാഹനങ്ങൾക്ക് സാധുതയുള്ള സർട്ടിഫിക്കറ്റ് ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് വകുപ്പ് അടുത്തിടെ ഒരു പൊതു അറിയിപ്പ് നൽകിയിരുന്നു. മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് കൈവശം വച്ചില്ലെങ്കിൽ മൂന്ന് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. അത്തരം വാഹന ഉടമകൾക്ക് മൂന്ന് മാസത്തേക്ക് ലൈസൻസ് കൈവശം വയ്ക്കാൻ അയോഗ്യരാക്കുമെന്നും അറിയിപ്പിൽ കൂട്ടിച്ചേർത്തു.
സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ കണ്ടെത്തുന്നതുവഴി വിശ്വാസ്യത മെച്ചപ്പെടുമെന്നും മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങളെ തിരിച്ചറിയാനാകുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെട്ടാല്‍ മോട്ടോര്‍ വാഹന നിയമപ്രകാരം ആറുമാസം വരെ തടവോ 10,000 രൂപവരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുമെന്ന് വകുപ്പ് അറിയിച്ചു. അത്തരം വാഹന ഉടമകൾക്ക് മൂന്ന് മാസത്തേക്ക് ലൈസൻസ് കൈവശം വയ്ക്കാൻ അയോഗ്യരാക്കുമെന്നും വ്യക്തമാക്കുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.