ഇത്തവണ ഓണം ബമ്പര്‍ അടിച്ചാല്‍ പൊളിക്കാം; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വില 500 രൂപ

ഇത്തവണ ഓണം ബമ്പര്‍ അടിച്ചാല്‍ പൊളിക്കാം; ഒന്നാം സമ്മാനം 25 കോടി, ടിക്കറ്റ് വില 500 രൂപ

കൊച്ചി: ഭാഗ്യം കടാക്ഷിച്ചാല്‍ ഇക്കുറി ഓണം ബമ്പര്‍ അടിക്കുന്ന ഭാഗ്യവാന് കിട്ടുക 25 കോടിയുടെ സമ്മാനം. ലോട്ടറി വകുപ്പിന്റെ ഈ ശുപാര്‍ശയില്‍ സര്‍ക്കാര്‍ തീരുമാനം ഇന്നുണ്ടായേക്കും. കേരളാ ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഒന്നാം സമ്മാനമാണിത്. 500 രൂപയായിരിക്കും ടിക്കറ്റ് വില. ടിക്കറ്റിന്റെ വിലയും അങ്ങനെ നോക്കിയാല്‍ റെക്കോര്‍ഡാണ്.

രണ്ടാം സമ്മാനം അഞ്ചു കോടി രൂപയും മൂന്നാം സമ്മാനമായി 10 പേര്‍ക്ക് ഒരു കോടി രൂപ വീതം എന്നിങ്ങനെയും ശുപാര്‍ശയുണ്ട്. സമ്മാനത്തുകയും ടിക്കറ്റ് വിലയും സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വന്നാലുടന്‍ വില്‍പന ആരംഭിക്കും. കഴിഞ്ഞ മൂന്നു വര്‍ഷമായി 12 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. ടിക്കറ്റ് വില 300 രൂപയും. വന്‍തുക സമ്മാനമായി ലഭിക്കുന്നതിനാല്‍ ഭാഗ്യക്കുറിയുടെ സ്വീകാര്യത വര്‍ധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം ഉയര്‍ന്ന ടിക്കറ്റ് വില വില്‍പനയെ ബാധിച്ചേക്കാമെന്ന ആശങ്കയും ഏജന്റുമാര്‍ പങ്കുവെയ്ക്കുന്നുണ്ട്. ഈ മാസം 17ന് നടക്കുന്ന മണ്‍സൂണ്‍ ബമ്പര്‍ നറുക്കെടുപ്പിന്റെ അന്ന് ഓണം ബമ്പര്‍ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവുമുണ്ടാകും എന്നാണ് വിവരം. രണ്ടു മാസത്തെ വില്‍പനയ്ക്കു ശേഷം ഓണം കഴിഞ്ഞാണ് നറുക്കെടുപ്പ്. ഒപ്പം സമ്മാന വിതരണം വേഗത്തിലാക്കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ചെറിയ സമ്മാനങ്ങള്‍ ലഭിച്ച ലോട്ടറിയുടെ കളര്‍ ഫോട്ടോ കോപ്പി നല്‍കി ഏജന്റുമാരെ പറ്റിക്കുന്നത് തടയാന്‍ ഫ്‌ളൂറസെന്റ് നിറവും കറന്‍സിയിലേതു പോലെ സുരക്ഷാ കോഡുകളും ടിക്കറ്റില്‍ പതിക്കുന്നതും ആലോചനയിലുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.