'അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം'; അരവിന്ദന്റെ കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി

'അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരം'; അരവിന്ദന്റെ കുമ്മാട്ടിയെ പ്രശംസിച്ച് ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി

മലയാള ചച്ചിത്രം 'കുമ്മാട്ടി'യെ പ്രശംസിച്ച് പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി. 1979ല്‍ ഇറങ്ങിയ ജി അരവിന്ദന്റെ പ്രശസ്ത സൃഷ്ടിയായിരുന്നു കുമ്മാട്ടി. ഇത് ഉറപ്പായും കണ്ടിരിക്കേണ്ട ചിത്രമാണ്. അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരവും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായ ചിത്രവും എന്നാണ് സ്‌കോസെസി കുമ്മാട്ടിയെ വിശേഷിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അമേരിക്കന്‍ ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നിര്‍മ്മാതാവുമായ സ്‌കോസെസി ഷട്ടര്‍ ഐലന്‍ഡ് ഉള്‍പ്പടെയുള്ള പ്രശസ്ത ഹോളിവുഡ് ചിത്രങ്ങളുടെ സംവിധായകനാണ്. ഹോളിവുഡ് നവതരംഗ സിനിമയുടെ ഭാഗമായ സ്‌കോസെസി ഗുഡ്‌ഫെല്ലാസ്, ദി ഐറിഷ്മാന്‍, ടാക്‌സി ഡ്രൈവര്‍, കാസിനോ എന്നിവയും അദ്ദേഹത്തിന്റെ മികച്ച സിനിമകളായി വിലയിരുത്തപ്പെടുന്നു.

സ്‌കോസെസിയുടെ നേതൃത്വത്തിലുള്ള ഫിലും ഫൗണ്ടേഷന്റെ റിസ്റ്റോറേഷന്‍ സ്‌ക്രീനിങ് റൂമില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റിലായിരുന്നു ചിത്രത്തെക്കുറിച്ചുള്ള വിശേഷണം.



സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു. ഇതിന്റെ പ്രദര്‍ശനം അറിയിച്ചു കൊണ്ടുള്ള ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് സ്‌കോര്‍സെസി സിനിമയെപ്പറ്റി പരാമര്‍ശിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.