ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അതിപ്രധാന യോഗം വ്യാഴാഴ്ച്ച നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വീണ്ടും വിദേശ സന്ദര്‍ശനത്തിന് പോയതിനെതിരേ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത. മോഡി സര്‍ക്കാരിനെതിരായ ഭാവി സമരപരിപാടികളും കോണ്‍ഗ്രസിന്റെ അഖിലേന്ത്യ പദയാത്രയും സംബന്ധിച്ച് ആലോചിക്കാനാണ് വ്യാഴാഴ്ച്ചത്തെ യോഗം.
രാഹുല്‍ നിരന്തരം വിദേശത്തേക്ക് പോകുന്നതു പാര്‍ട്ടിയുടെ പല നിര്‍ണായക പരിപാടികളെയും കഴിഞ്ഞ നാളുകളില്‍ ബാധിച്ചിരുന്നു. ഇന്ന് രാവിലെ വിദേശത്തേക്ക് യാത്ര തിരിച്ച രാഹുല്‍ ഞായറാഴ്ചയോടെ മടങ്ങിയെത്തുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂലായ് 18ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും രാഷ്ട്രപതി തിരഞ്ഞെടുപ്പും നടക്കാനിരിക്കെയാണ് രാഹുലിന്റെ വിദേശ സന്ദര്‍ശനം.
ഭാരത് ജോഡോ യാത്രയുടെയും കോണ്‍ഗ്രസിലെ ആഭ്യന്തര തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളും വിലയിരുത്താന്‍ വ്യഴാഴ്ച ചേരുന്ന പാര്‍ട്ടി യോഗത്തിലും രാഹുല്‍ പങ്കെടുക്കില്ല. എല്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരും സംസ്ഥാന അധ്യക്ഷന്‍മാരും പങ്കെടുക്കുന്ന നിര്‍ണായക പാര്‍ട്ടി യോഗമാണിത്. ഗോവയില്‍ അടക്കം കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ രാഹുല്‍ വിദേശയാത്ര നിരന്തരം നടത്തുന്നത് അണികളെ അസ്വസ്ഥമാക്കുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.