എംപിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ഉദ്ധവ് താക്കറെ; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ ദ്രൗപതി മുര്‍മുവിന്

എംപിമാരുടെ സമ്മര്‍ദത്തിന് വഴങ്ങി ഉദ്ധവ് താക്കറെ; രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പിന്തുണ ദ്രൗപതി മുര്‍മുവിന്

മുംബൈ: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 'യു' ടേണടിച്ച് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന. ബാക്കിയുള്ള എംപിമാരും എംഎല്‍എമാരും ഏക്‌നാഥ് ഷിന്‍ഡെയ്‌ക്കൊപ്പം പോയേക്കുമെന്ന പേടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കാന്‍ ഉദ്ധവ് പക്ഷം തീരുമാനിക്കുകയായിരുന്നു.

ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയിലെ എംപിമാരില്‍ 22ല്‍ 16 പേരും മുര്‍മുവിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം. മുര്‍മുവിനെ പിന്തുണയ്ക്കുന്നത് ബിജെപിക്കുള്ള പിന്തുണ അല്ലെന്നും ഗോത്ര വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയായത് കൊണ്ടാണ് അനുകൂലിക്കുന്നതെന്നും താക്കറെ വിഭാഗം അറിയിച്ചു.

രാഷ്ട്രപതിയാകാന്‍ സാധ്യതയുള്ള ആദ്യ വനിതയാണ് മുര്‍മു. മഹാരാഷ്ട്രയില്‍ ധാരാളം ഗോത്രവര്‍ഗക്കാരുണ്ട്. നിയമസഭയില്‍ അംഗങ്ങളുമുണ്ട്. ശിവസൈനികരില്‍ വലിയൊരു ശതമാനവും ഗോത്രവര്‍ഗക്കാരാണെന്ന് പാര്‍ട്ടി വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. ശിവസേനയും കൂടി കാലുമാറിയതോടെ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ഥി യസ്വന്ത് സിന്‍ഹ വലിയ മാര്‍ജിനില്‍ തോല്‍ക്കുമെന്ന് ഉറപ്പായി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.