സ്മാ‍ർട്ടായി ഷാ‍ർജ പോലീസ് സ്റ്റേഷന്‍, ഇനി 192 ഭാഷകള്‍ ഉപയോഗിക്കാം

സ്മാ‍ർട്ടായി ഷാ‍ർജ പോലീസ് സ്റ്റേഷന്‍, ഇനി 192 ഭാഷകള്‍ ഉപയോഗിക്കാം

ഷാ‍ർജ: വിദേശികള്‍ക്ക് പോലീസുമായുളള ആശയവിനിമയം എളുപ്പമാക്കാന്‍ സ്മാർട്ട് ട്രാന്‍സ്ലേഷന്‍ ഫോർ ഫോറിന്‍ കസ്റ്റമേഴ്സ് പദ്ധതിക്ക് ഷാ‍ർജ പോലീസ് തുടക്കം കുറിച്ചു. 192 ഭാഷകളിലെ സേവനമാണ് വിദേശികള്‍ക്ക് ഇനി ഷാർജ പോലീസ് സ്റ്റേഷനില്‍ ലഭ്യമാവുക.

വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ വിദേശികള്‍ക്ക് ഭാഷയുടെ അസൗകര്യമില്ലാതെ മാതൃഭാഷയില്‍ ആശവിനിമയം നടത്താമെന്ന് ഷാർജ പൊലീസ് ജനറൽ കമാൻഡിന് കീഴിലെ കോംപ്രിഹെൻസിവ് പൊലീസ് സ്റ്റേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ കേണൽ യൂസഫ് ബിൻ ഹർമൂൽ പറഞ്ഞു.

ഗതാഗതസംബന്ധമായ കേസുകളും ക്രിമിനല്‍ കേസുകളും കൈകാര്യം ചെയ്യുമ്പോള്‍ ഇത് ഉപകാരപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു. കേസുകളിലെ സുതാര്യത ഉറപ്പുവരുത്താനും അതോടൊപ്പം തന്നെ സമയവും അധ്വാനവും കുറയ്ക്കാനും പുതിയ പദ്ധതിക്ക് സാധിക്കും.

കേസുകളില്‍ ഡിജിറ്റൽ സാങ്കേതികതയുടെ സേവനം ഉപയോഗപ്പെടുത്തുന്ന 'റിമോട്ട് വിഷ്വൽ ഇൻവെസ്റ്റിഗേഷനും ഷാ‍ർജ പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.