ഗോതബായ രാജ്യം വിട്ടത് ഇന്ത്യന്‍ സഹായത്തോടെയല്ല: മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ഹൈക്കമ്മിഷന്‍

ഗോതബായ രാജ്യം വിട്ടത് ഇന്ത്യന്‍ സഹായത്തോടെയല്ല: മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ഹൈക്കമ്മിഷന്‍

കൊളംബോ: ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രജപക്സെ മാലിദ്വീപിലേക്ക് കടന്നത് ഇന്ത്യയുടെ സഹായത്തോടെയല്ലെന്നും ഇതു സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കൊളംബോയിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു.

ശ്രീലങ്കയിലെ ജനങ്ങള്‍ക്കുള്ള പിന്തുണ ഇന്ത്യ തുടരുമെന്ന് ഹൈക്കമ്മിഷന്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യ മാര്‍ഗത്തിലൂടെ അഭിവൃദ്ധിയിലേക്കു കുതിക്കാനുള്ള ജനങ്ങളുടെ അഭിലാഷത്തിനൊപ്പമാണ് ഇന്ത്യ. ജനാധിപത്യ സംവിധാനത്തിന് അകത്തു നിന്നു കൊണ്ടും ഭരണഘടനാ ചട്ടക്കൂട് അനുസരിച്ചുമായിരിക്കും അതെന്ന് ഹൈക്കമ്മിഷന്‍ ട്വിറ്ററില്‍ പറഞ്ഞു.

പ്രസിഡന്റ് രജപക്സെ മാലിദ്വീപിലേക്കു പോയതായി ലങ്കന്‍ എയര്‍ ഫോഴ്സ് അറിയിച്ചു. വ്യോമസേനാ വിമാനത്തിലാണ് പ്രസിഡന്റ് പോയത്. ഭരണഘടന അനുസരിച്ച് പ്രസിഡന്റിനുള്ള സൗകര്യം വിനിയോഗിച്ചാണ് യാത്രയെന്ന് സേന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ ഭാര്യ ലോമയ്ക്കും സഹോദരന്‍ ബേസിലിനും രണ്ടു സുരക്ഷാ ജീവനക്കാര്‍ക്കും ഒപ്പമാണ് പ്രസിഡന്റ് മാലിദ്വീപിലേക്ക് കടന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.