കൊളംബോ: സാമ്പത്തിക പ്രതിസന്ധി ശ്രീലങ്കയിലെ ആരോഗ്യ പരിപാലന സംവിധാനത്തെയും കാര്യമായി ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. മരുന്നുകളും മറ്റ് ആരോഗ്യ സാമഗ്രികളും ഇല്ലാത്തതിനാല്‍ ശ്രീലങ്കയിലെ ഡോക്ടര്‍മാര്‍ ആശങ്കയിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സ്ഥിതി മോശമായതോടെ രോഗബാധിതരാകുകയോ അപകടങ്ങളില്‍ പെടുകയോ ചെയ്യരുതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദേശം.
ദക്ഷിണേഷ്യന്‍ ദ്വീപ് രാഷ്ട്രത്തിന് ഇന്ധനം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന ഇറക്കുമതിക്ക് പണം നല്‍കാനും ഇല്ല ഇപ്പോള്‍ മരുന്നും തീര്‍ന്ന അവസ്ഥയാണ്. ഇത്തരം പ്രശ്നങ്ങള്‍ സമീപ ദശകങ്ങളില്‍ പൊതു ജനാരോഗ്യത്തില്‍ നേടിയ നേട്ടങ്ങള്‍ ഇല്ലാതാക്കുകയാണ്. സാധനങ്ങളുടെ സംഭാവനയോ അവ വാങ്ങാനുള്ള ഫണ്ടോ ലഭിക്കാന്‍ ചില ഡോക്ടര്‍മാര്‍ സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നുമുണ്ട്.
വിദേശത്ത് താമസിക്കുന്ന ശ്രീലങ്കക്കാരോട് സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് ഡോക്ടര്‍മാര്‍. രാജ്യത്തെ സാമ്പത്തികവും രാഷ്ട്രീയവുമായ തകര്‍ച്ചയിലേക്ക് തള്ളിവിട്ട പ്രതിസന്ധി അവസാനിക്കുന്നതിന്റെ ലക്ഷണമൊന്നും ഇതുവരെ കാണാത്ത അവസ്ഥയിലാണ് സഹായം അഭ്യര്‍ത്ഥിച്ച് ഡോക്ടര്‍മാര്‍ തന്നെ രംഗത്തെത്തിയത്.
വൃക്ക മാറ്റിവയ്ല്‍ ശസ്ത്രക്രിയ കഴിഞ്ഞ 15 കാരി ഹസിനി വാസന ആവശ്യമായ മരുന്ന് ലഭിക്കാതെ ദുരിതത്തിലാണ്. കുഞ്ഞായിരിക്കുമ്പോള്‍ വൃക്ക സംബന്ധമായ അസുഖം കണ്ടെത്തിയ അവള്‍ക്ക് ഒമ്പത് മാസം മുമ്പ് വൃക്ക മാറ്റിവയ്ക്കല്‍ നടത്തി. ശരീരം അവയവം തിരസ്‌കരിക്കുന്നത് തടയാന്‍ ജീവിതകാലം മുഴുവന്‍ എല്ലാ ദിവസവും രോഗപ്രതിരോധ മരുന്നുകള്‍ കഴിക്കേണ്ടതുണ്ട്. ഹാസിനിയുടെ കുടുംബം ഇപ്പോള്‍ സഹായിക്കാന്‍ ദാതാക്കളെ ആശ്രയിക്കുന്നു. ഏതാനും ആഴ്ചകള്‍ മുമ്പ് വരെ അവള്‍ക്ക് സൗജന്യമായി ലഭിച്ചിരുന്ന ടാക്രോലിമസ് ഗുളികകള്‍ നല്‍കാന്‍ ആശുപത്രിക്ക് ഇനി കഴിയില്ല. ഈ ടാബ്ലെറ്റ് എപ്പോള്‍ വീണ്ടും ലഭിക്കുമെന്ന് അറിയില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
അസുഖം വരരുത്, പരിക്കേല്‍ക്കരുത്, അനാവശ്യമായി ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ പ്രേരിപ്പിക്കുന്ന ഒന്നും ചെയ്യരുത് തുടങ്ങി നിര്‍ദേശങ്ങളാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.