ബീജിങ്: ചൈനയിലെ സിചുവാന്‍ സ്വദേശിയായ ചെന്‍ ലിയ്ക്ക് എല്ലാ മാസവും വയറ് വേദനയും മൂത്രത്തില്‍ രക്തവും കണ്ടെത്തിയിരുന്നു. ഇതിന്റെ ചികിത്സയ്ക്കായി ഗംഗ്സോ ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയനായ ചെന്‍ ലീയും കുടുംബവും ശരിക്കും ഞെട്ടി. 33 കാരനായ ചെന്‍ ലിയ്ക്ക് ഗര്‍ഭപാത്രം ഉണ്ട്. 20 വര്‍ഷമായി ആര്‍ത്തവവുമുണ്ട്.
കഴിഞ്ഞ 20 വര്‍ഷമായി തന്നെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പിന്നിലെ കാരണം കണ്ടെത്തിയെങ്കിലും അതിന്റെ ഞെട്ടലില്‍ നിന്നും ചെന്‍ ലീ ഇതുവരെ മുക്തനായിട്ടില്ലെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
'ഇന്റര്‍ സെക്സ്' ആയാണ് ചെന്‍ ലി പിറന്നത്. പുരുഷ ലൈംഗികാവയവങ്ങള്‍ ഉണ്ടെങ്കിലും സ്ത്രീകളുടെ ലൈംഗികാവയവയങ്ങളും ഉണ്ടാരുന്ന അവസ്ഥയാണ് ഇന്റര്‍ സെക്സ്. പുരുഷ ലൈംഗികാവയവത്തിനൊപ്പം ഗര്‍ഭപാത്രം, അണ്ഡാശയം എന്നിവ ചെന്‍ ലിയ്ക്ക് ഉണ്ടായിരുന്നു.
യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരം ഗര്‍ഭാശയം നീക്കം ചെയ്തു. കഴിഞ്ഞ മാസം നടന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ പത്ത് ദിവസം വിശ്രമവും കഴിഞ്ഞ് ചെന്‍ ലി ആശുപത്രി വിട്ടു. ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട് പ്രകാരം ലോക ജനസംഖ്യയില്‍ 0.05 മുതല്‍ 1.7 ശതമാനം ആളുകള്‍ ഇന്റര്‍ സെക്‌സ് വിഭാഗത്തില്‍പ്പെട്ടവരാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.