ചിക്കാഗോ: ചിക്കാഗോയിലെ പ്രമുഖ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷൻ്റെ 50 ആം വാർഷികത്തിന്റെ മുന്നോടിയായി ഓണാഘോഷം ആഘോഷപൂർവം നടത്താൻ തിരുമാനിച്ച വിവരം അസോസിയേഷൻ പ്രസിഡൻറ് ജോഷി വള്ളികളം അറിയിച്ചു. സെപ്റ്റംബർ 10ന് ശനിയാഴ്ച വൈകുന്നേരം ബെൽവുഡിലുള്ള മാർ തോമാശ്ലീഹാ ദേവാലയത്തിന്റെ ഹാളിൽ വെച്ചാണ് പരിപാടികൾ നടത്തപ്പെടുന്നത്. അസോസിയേഷന്റെ മുൻ പ്രസിഡൻറുമാരും പ്രമുഖ വ്യക്തികളും ഈ പരിപാടി തിരി തെളിയിച്ച് ഉൽഘാടനം ചെയ്യും. ഈ ആഘോഷത്തിൻ്റെ ഭാഗമായി 101 പേരുടെ മെഗാ തിരുവാതിര നടത്തുന്നതായിരിക്കും. കൂടാതെ ചിക്കാഗോയിലെ പ്രമുഖ ഡാൻസ് ടീച്ചേഴ്‌സിന്റെ സഹകരണത്തോടെ വിവിധ ഡാൻസ് പരിപാടികൾ തദവസരത്തിൽ ഉണ്ടായിരിക്കുന്നതുമാണ്.



ഓണാഘോഷത്തിന്റെ ഭാരവാഹികൾ: ജനറൽ കോർഡിനേറ്റർ സജി തോമസ് (773-531-8329); ജോയിൻറ് കോർഡിനേറ്റേഴ്സ്- ജയൻ മുളങ്ങാട് (630-640 -5007), സാറ അനിൽ (630-914-0713); പ്രസിഡൻറ് ജോഷി വള്ളികളം (312-685-6749), സെക്രട്ടറി ലീലാ ജോസഫ് (224-578-5262), ട്രഷറർ ഷൈനി ഹരിദാസ് (630-290-7143), വൈസ് പ്രസിഡൻറ് മൈക്കിൾ മാണിപറമ്പിൽ (630 926-8799), ജോയിൻറ് സെകട്ടറി ഡോ: സിബിൾ ഫിലിപ്പ് (630-697-2241) & ജോയിൻറ് ട്രഷറർ വിവിഷ് ജേക്കബ് (773 -499 -2530).
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.