രക്ഷപ്പെട്ടോടിയ ശ്രീലങ്കന്‍ പ്രസിഡന്റിനെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം

രക്ഷപ്പെട്ടോടിയ ശ്രീലങ്കന്‍ പ്രസിഡന്റിനെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം

മാലി ദ്വീപ്: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍നിന്നു രക്ഷപ്പെട്ടോടിയ പ്രസിഡന്റ് ഗോതബായ രാജപക്‌സെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മാലിദ്വീപിലും പ്രതിഷേധം. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം സോലിഹിന്റെ വീടിന് സമീപം മാലിദ്വീപുകാരും ശ്രീലങ്കന്‍ സ്വദേശികളും പ്രതിഷേധിക്കുകയാണ്. 'ഗോത ഗോ ഹോം' എന്ന മുദ്രാവാക്യം മുഴക്കിയാണ് പ്രതിഷേധം നടക്കുന്നത്.

ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം പ്രതിഷേധക്കാര്‍ വളഞ്ഞതോടെ പ്രസിഡന്റ് രാജപക്‌സെ ബുധനാഴ്ച പുലര്‍ച്ചെ ഭാര്യയ്ക്കും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മാലദ്വീപിലേക്ക് പലായനം ചെയ്തതെന്ന് ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു.

ശ്രീലങ്കന്‍ പ്രസിഡന്റ് ബുധനാഴ്ച പുലര്‍ച്ചെ 3.07 ന് മാലിദ്വീപിലെ വലേന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയെന്നും ആ സമയത്ത് മാലദ്വീപ് തലസ്ഥാനം കനത്ത സുരക്ഷയിലായിരുന്നുവെന്നും ഡെയ്‌ലി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാലിദ്വീപിലെ മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദാണ് രാജപക്‌സെയെ മാലിദ്വീപില്‍ ഇറങ്ങാന്‍ പ്രസിഡന്റ് ഇബ്രാഹിം സോലിഹിനോട് അഭ്യര്‍ത്ഥിച്ചതെന്നും തുടര്‍ന്നാണ് ഇതിന് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എന്നാല്‍ രാജപക്‌സെ മാലിദ്വീപില്‍ നിന്നും സിംഗപ്പൂരിലേക്കോ മറ്റേതെങ്കിലും രാജ്യത്തേക്കോ പോകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പ്രസിഡന്റ് ഗോതബായ രാജപക്‌സെ രാജ്യം വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം ശ്രീലങ്കയില്‍ രാജ്യവ്യാപകമായി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.