രഹസ്യ ക്യാമ്പ് ബീഹാറിലെ പാട്‌നയില്‍.
മലയാളികളായ എസ്ഡിപിഐക്കാര്‍ ക്യാമ്പില്‍.
ഇസ്ലാമി രാജ്യങ്ങളില്‍ നിന്ന് സാമ്പത്തിക സഹായം.
2047 ഓടെ ഇന്ത്യയില്‍ ഇസ്ലാമിക ആധിപത്യം സ്ഥാപിക്കണം.
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് കടുത്ത ഭീഷണി ഉയര്‍ത്തി ബീഹാറിലെ പാട്‌നയില്‍ തീവ്ര ഇസ്ലാമിസ്റ്റ് ഗ്രൂപ്പായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) രഹസ്യ ക്യാമ്പ്. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡില്‍ ഞെട്ടിക്കുന്ന വിവരങ്ങളടങ്ങിയ രേഖകളാണ് പിടിച്ചെടുത്തിട്ടുള്ളത്.
'വിഷന്‍ ഇന്ത്യ 2047' എന്ന പേരിലുള്ള എട്ടു പേജുള്ള രേഖയില്‍ ഇസ്ലാം ഇതര മത വിഭാഗങ്ങളില്‍ പെട്ടവരെ പൂര്‍ണ്ണമായും ഇല്ലാതാക്കി 2047 ഓടെ രാജ്യത്ത് ഇസ്ലാമിക ആധിപത്യം സ്ഥാപിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. ഇതിനായി 10 ശതമാനം മുസ്ലീങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്നില്‍ അണി നിരന്നാല്‍ ഈ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്നും പറയുന്നു. വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ രഹസ്യ യോഗങ്ങള്‍ വിളിച്ചു ചേര്‍ത്ത് ഈ രേഖ വിതരണം ചെയ്തതായി ഇന്റലിജന്‍സ് കണ്ടെത്തിയിട്ടുണ്ട്.
മലയാളികളായ എസ്ഡിപിഐക്കാര്‍ ക്യാമ്പില്‍ പങ്കെടുത്തതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ജാര്‍ഖണ്ഡില്‍ നിന്നുള്ള മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ എം.ഡി ജലാവുദ്ദീന്‍, മുന്‍ സിമി പ്രവര്‍ത്തകനും പോപ്പുര്‍ ഫ്രണ്ട്-എസ്ഡിപിഐ അംഗവുമായ അഥര്‍ പര്‍വേസ് എന്നിവരെ കഴിഞ്ഞ ദിവസം ബിഹാര്‍ പോലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയിരുന്നു. ഇവര്‍ രാജ്യത്ത് പലയിടങ്ങളിലായി സംഘടിപ്പിച്ച ക്യാമ്പുകള്‍ക്ക് പാക്കിസ്ഥാന്‍, തുര്‍ക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നു ഫണ്ട് ലഭിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ആയുധ പരിശീലനം ലഭിച്ച തങ്ങളുടെ കേഡറുകളുടെ സഹായത്തോടെയും പാകിസ്ഥാന്‍, തുര്‍ക്കി പോലുള്ള തീവ്ര ഇസ്ലാമിക രാജ്യങ്ങളുടെ സഹായത്തോടെയും ഇന്ത്യന്‍ ഭരണകൂടത്തിനെതിരെ സമ്പൂര്‍ണ സായുധ പ്രക്ഷോഭം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും 'വിഷന്‍ ഇന്ത്യ 2047' ല്‍ പറയുന്നു. ഇന്ത്യന്‍ ഭരണകൂടത്തെയും ഭൂരിപക്ഷ ഹിന്ദുക്കളെയും മുട്ടുകുത്തിക്കാന്‍ മറ്റ് ഇസ്ലാമിക രാജ്യങ്ങളോട് തങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും രേഖയില്‍ വ്യക്തമാക്കുന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ജലാവുദ്ദീന്റെയും പര്‍വേസിന്റെയും നേതൃത്വത്തിലുള്ള സംഘം പല സംസ്ഥാനങ്ങളിലും എത്തിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇവര്‍ക്കായി വ്യാജ പേരില്‍ ഹോട്ടല്‍ മുറികളും യാത്രാ ടിക്കറ്റുകളും ബുക്ക് ചെയ്തിരുന്നു. ജൂലൈ ആറ്, ഏഴ് തിയതികളില്‍, ആയോധന കല പരിശീലനത്തിന്റെ മറവില്‍ വാളുകളും കത്തികളും എങ്ങനെ ഉപയോഗിക്കാമെന്ന് ഒരു വലിയ സംഘത്തിന് ഇവര്‍ പരിശീലനം നല്‍കി.
അതിനിടെ തെലങ്കാനയില്‍ പ്രാദേശിക മുസ്ലീംങ്ങള്‍ക്ക് ആയുധ പരിശീലനം നല്‍കിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷെയ്ഖ് ഷാദുല്ല (40), മുഹമ്മദ് ഇമ്രാന്‍ (22), മുഹമ്മദ് അബ്ദുള്‍ മൊബിന്‍ (27) എന്നിവരെ നിസാമാബാദില്‍ നിന്ന് പൊലീസ് പിടികൂടിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.