ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയാന്‍ ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍ സമൂഹത്തിനും സ്ഥാപനങ്ങള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബംഗളൂരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ അടക്കം സമര്‍പ്പിച്ച ഹര്‍ജികളാണ് പരിഗണിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയും സ്ഥാപനങ്ങള്‍ക്കെതിരേയും ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് പരാതി. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. ക്രിസ്ത്യന്‍ സമൂഹത്തെ ലക്ഷ്യമിട്ട് അക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും, വിദ്വേഷ പ്രസംഗങ്ങള്‍ ഉണ്ടാകുന്നുവെന്നുമാണ് ഹര്‍ജികളിലെ പരാതി.

കഴിഞ്ഞ വര്‍ഷം മാത്രം 505 അക്രമങ്ങള്‍ രാജ്യത്തുണ്ടായെന്ന് ഹര്‍ജിക്കാര്‍ കഴിഞ്ഞതവണ കോടതിയെ അറിയിച്ചിരുന്നു. അക്രമമുണ്ടായാല്‍ ആ സംസ്ഥാനത്തിന് പുറത്തുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജികളിലുള്ളത്. ക്രൈസ്തവ വിഷയങ്ങള്‍ പരിഗണിക്കാന്‍ ജില്ലാതലത്തില്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.