പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണങ്ങളില്‍ ഒന്ന് ഉറക്കക്കുറവാണ്. ഉറക്കക്കുറവ് ഭാരം കൂടുന്നതിനും കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. വേണ്ടത്ര ഉറങ്ങാത്തത് അനാരോഗ്യകരമായ ലഘുഭക്ഷണങ്ങളുടെ ഉപഭോഗത്തിലേക്ക് നയിക്കുന്നു. തടി കുറയ്ക്കാനുള്ള ശ്രമത്തിലാണെങ്കില്‍ കുറഞ്ഞത് ആറോ ഏഴോ മണിക്കൂറെങ്കിലും ഉറങ്ങണം എന്നാണ് വിദഗ്ദരുടെ അഭിപ്രായം.
ഭക്ഷണം കഴിച്ചില്ലെങ്കില്‍ തടി കുറയുമെന്നാണ് പലരുടേയും ധാരണ. ഇത് തെറ്റാണ്. നിങ്ങള്‍ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ആവശ്യമായ പോഷകങ്ങള്‍ നഷ്ടപ്പെടുന്നു. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും. പോഷക ഗുണമുള്ള ഭക്ഷണം കഴിച്ച് തന്നെ ഭാരം കുറയ്ക്കുക.ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ സഹായിക്കുന്നു. എല്ലാ അവയവങ്ങളുടെയും സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ശരീരത്തിന് എല്ലാ ദിവസവും ഒരു നിശ്ചിത അളവില്‍ വെള്ളം ആവശ്യമാണ്. വെള്ളം ഊര്‍ജ്ജ നില വര്‍ധിപ്പിക്കുന്നതിനും പേശികളുടെ ശക്തി വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നു.
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പാക്കറ്റ് ഭക്ഷണങ്ങള്‍ ഒഴിവാക്കണം. മിക്ക പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലും ധാരാളം പ്രിസര്‍വേറ്റീവുകള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ പഞ്ചസാര, ഉയര്‍ന്ന അളവിലുള്ള ഉപ്പ്, നിങ്ങള്‍ പോലും അറിയാത്ത മറ്റ് ചേരുവകള്‍ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതിനു പകരം വിശപ്പ് തോന്നുമ്പോഴെല്ലാം കഴിക്കാന്‍ ഒരു ആപ്പിളോ വാഴപ്പഴമോ നട്‌സോ കരുതുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.