കുരങ്ങ് പനി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം

കുരങ്ങ് പനി: അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രം

ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യത്തെ കുരങ്ങ് പനി സ്ഥിരീകരിച്ചതിന് പിന്നാലെ അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. യാത്രക്കാര്‍ രോഗ ലക്ഷണമുള്ളവരുമായും, വന്യ മൃഗങ്ങളുമായി അകലം പാലിക്കണം, ആഫ്രിക്കന്‍ വന്യ ജീവികളുടെ മാംസം കഴിക്കരുത് എന്നിങ്ങനെയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍.

വൈറസ് കണ്ടെത്തുന്നതിനായി രാജ്യത്തുടനീളം 15 ഗവേഷണ, ഡയഗ്നോസ്റ്റിക് ലബോറട്ടറികള്‍ക്ക് പരിശീലനം നല്‍കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ( ഐ.സി.എം.ആര്‍ )അറിയിച്ചു.

എയര്‍പോര്‍ട്ടുകളില്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. അനാവശ്യമായ ഭീതിയോ ആശങ്കയോ വേണ്ട. രോഗി യാത്ര ചെയ്ത വിമാനത്തില്‍ വന്നവര്‍ സ്വയം നിരീക്ഷിക്കേണ്ടതാണ്. സംസ്ഥാന തലത്തില്‍ മോണിറ്ററിങ് സെല്‍ രൂപീകരിക്കും. കൂടാതെ എല്ലാ ജില്ലകള്‍ക്കും ഗൈഡ് ലൈന്‍ നല്‍കും.

മാര്‍ഗ നിര്‍ദ്ദേശം അനുസരിച്ച് യാത്രാക്കാര്‍ ഇക്കാര്യങ്ങള്‍ ഒഴിവാക്കണം

രോഗികളുമായുളള അടുത്ത സമ്പര്‍ക്കം. ത്വക്ക് രോഗങ്ങളോ മുറിവുകളോ ഉളളവരുമായി സമ്പര്‍ക്കത്തില്‍ വരാതെ നോക്കണം.

എലി,അണ്ണാന്‍,കുരങ്ങ് ഉള്‍പ്പടെയുളള സസ്തനികളുമായുളള സമ്പര്‍ക്കം ഒഴിവാക്കണം.

കാട്ടു മൃഗങ്ങളില്‍ നിന്നുളള മാംസം കഴിക്കുന്നത് ഒഴിവാക്കുക. ആഫ്രിക്കയിലെ വന്യ മൃഗങ്ങളില്‍ നിന്നുളള ക്രീമുകള്‍, എണ്ണകള്‍, പൗഡറുകള്‍ എന്നിവയും ഒഴിവാക്കണം.

കൂടാതെ രോഗബാധിതരായ ആളുകള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍, കിടക്കകള്‍, അല്ലെങ്കില്‍ ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ എന്നിവയും ഒഴിവാക്കണം. രോഗമുണ്ടെന്ന് സംശയിക്കുന്ന മൃഗങ്ങളില്‍ നിന്നും അകലം പാലിക്കണം.

ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടേണ്ട സാഹചര്യങ്ങള്‍

രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ആരോഗ്യകേന്ദ്രങ്ങളുമായി ബന്ധപ്പെടണം.
രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥലത്തു നിന്നും വരുന്നയാളാണെങ്കില്‍ ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം
രോഗിയുമായി അടുത്ത സമ്പര്‍ക്കമുണ്ടെങ്കില്‍ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടണം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.