കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; ബിജെപിക്ക് പാണ്ടനാട് പഞ്ചായത്തില്‍ ഭരണം നഷ്ടം

കോണ്‍ഗ്രസും സിപിഎമ്മും കൈകോര്‍ത്തു; ബിജെപിക്ക് പാണ്ടനാട് പഞ്ചായത്തില്‍ ഭരണം നഷ്ടം

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ മറ്റൊരു പഞ്ചായത്തില്‍ കൂടി ബിജെപിക്ക് ഭരണം നഷ്ടമായി. പാണ്ടനാട് പഞ്ചായത്തിലാണ് അവര്‍ക്ക് അധികാരം പോയത്. കോണ്‍ഗ്രസ് പിന്തുണയോടെ എല്‍ഡിഎഫ് സ്വതന്ത്രനാണ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്.

ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ആശ വി.നായര്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് നടന്നത്. എല്‍ഡിഎഫ് സ്വതന്ത്ര അംഗം ജയിന്‍ ജിനു ജേക്കബും ബിജെപി സ്ഥാനാര്‍ഥിയായി ഷൈലജ രഘുറാമും മത്സരിച്ചു. ഷൈലജയ്ക്ക് അഞ്ച് വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജയിനിന് ഏഴ് വോട്ടുകള്‍ ലഭിച്ചു.

നേരത്തെ ബിജെപിയുടെ ടി.സി. സുരേന്ദ്രന്‍ നായര്‍ സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായിരുന്നു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന നറുക്കെടുപ്പില്‍ എല്‍ഡിഎഫ് അംഗം മനോജ് കുമാര്‍ വിജയിച്ചു.

രണ്ടാഴ്ച മുമ്പാണ് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോണ്‍ഗ്രസ് പിന്തുണച്ചതോടെ ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം ബിജെപിയ്ക്ക് നഷ്ടമായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.