ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞാറാഴ്ച പുനരാരംഭിക്കും

ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞാറാഴ്ച പുനരാരംഭിക്കും

ന്യൂഡല്‍ഹി: നിര്‍ത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാന്‍ഡര്‍തല ചര്‍ച്ച ഞാറാഴ്ച പുനരാരംഭിക്കും. അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്തുള്ള ചുഷൂലില്‍ വച്ചാണ് പതിനാറാം റൗണ്ട് ചര്‍ച്ച നടക്കുന്നത്. ലഫ്റ്റനന്റ് ജനറല്‍ സെന്‍ ഗുപ്തയാണ് ഇന്ത്യന്‍ സംഘത്തെ നയിക്കുന്നത്.

അതിര്‍ത്തി തര്‍ക്കം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇന്ത്യ ചര്‍ച്ചയില്‍ ആവശ്യപ്പെടും. നേര്‍ക്കുനേര്‍ നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിന്ന് പഴയ അവസ്ഥയിലേക്കുള്ള പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇന്ത്യ-ചൈനീസ് വിദേശകാര്യ മന്ത്രിമാര്‍ ജി 20 ഉച്ചകോടിക്കിടെ കണ്ടപ്പോഴാണ് കമാന്‍ഡര്‍തല ചര്‍ച്ച വീണ്ടും ആരംഭിക്കാന്‍ തീരുമാനമെടുത്തത്.

2020 മെയ് അഞ്ച് മുതലാണ് കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ സേനയും ചൈനീസ് സേനയും നേര്‍ക്കുനേര്‍ നിന്ന് തര്‍ക്കം ആരംഭിച്ചത്. ജൂണ്‍ 15 നാണ് ഇരു ഭാഗത്തും ആള്‍ നാശമുണ്ടായ ഗല്‍വാന്‍ സംഘര്‍ഷവുമുണ്ടായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.