സാങ്കേതിക തകരാർ, എയർ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍റിംഗ്

സാങ്കേതിക തകരാർ, എയർ അറേബ്യ വിമാനത്തിന് കൊച്ചിയില്‍ അടിയന്തര ലാന്‍റിംഗ്

ഷാ‍ർജ: യാത്രയ്ക്കിടെ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് എയർ അറേബ്യ വിമാനം കൊച്ചിയില്‍ അടിയന്തലാന്‍റിംഗ് നടത്തി. ഷാർജയില്‍ നിന്നും 222 യാത്രക്കാരും ഏഴ് ജീവനക്കാരുമായി പുറപ്പെട്ട എയർ അറേബ്യ ജി9 – 426 വിമാനത്തിനാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. ഇതോടെ കൊച്ചി വിമാനത്താവളത്തില്‍ വൈകീട്ട് 6.41 ഓടെ സമ്പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

7.13 ന് ലാന്‍റ് ചെയ്യേണ്ടിയിരുന്ന വിമാനം 7.29 നാണ് ലാന്‍റ് ചെയ്തത്. യാത്രാക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. ഇതോടെ വിമാനത്താവളത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിച്ചു. വിമാനസർവ്വീസുകള്‍ സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.