നീറ്റ് 2022: ഇത്തവണ യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങള്‍

നീറ്റ് 2022: ഇത്തവണ യുഎഇയില്‍ മൂന്ന് കേന്ദ്രങ്ങള്‍

ദുബായ്: എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിനായുളള നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് പരീക്ഷ 2022 യുഎഇയിലെ മൂന്ന് കേന്ദ്രങ്ങളില്‍ നടക്കും. നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇന്ത്യ ഇക്കാര്യം പ്രഖ്യാപിച്ചുവെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ദുബായ് ഇന്ത്യന്‍ ഹൈസ്കൂള്‍, ഷാ‍ർജ ഇന്ത്യ ഇന്‍റർ നാഷണല്‍ സ്കൂള്‍, അബുദബി ഇന്ത്യന്‍ സ്കൂള്‍ എന്നിവയാണ് കേന്ദ്രങ്ങള്‍. ഈ മാസം 17 ഉച്ചയ്ക്ക് യുഎഇ സമയം 12. 30 മുതല്‍ 3.50 വരെയാണ് പരീക്ഷ. പെന്‍ ആന്‍റ് പേപ്പർ മോഡില്‍ 3 മണിക്കൂറും 20 മിനിറ്റും ദൈർഘ്യമുളള പരീക്ഷയാണ് നടക്കുക. രാവിലെ 9.30 മുതല്‍ റിപ്പോർട്ടിംഗ് ആരംഭിക്കും. വിദ്യാർത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രത്തിലേക്കുളള പ്രവേശനം 12 മണി വരെയാണ്. http://neet.nta.nic.in എന്ന വെബ് സൈറ്റില്‍ പരീക്ഷയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇത്തവണ 1872000 പേരാണ് പരീക്ഷയെഴുതാനായി രജിസ്ട്രർ ചെയ്തിട്ടുളളത്.

പരീക്ഷയ്ക്ക് പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പരീക്ഷാർത്ഥികള്‍ അഡ്മിറ്റ് കാർഡുകള്‍ പ്രിന്‍റ് ചെയ്ത് കയ്യില്‍ കരുതണം

സാമൂഹിക അകലമുള്‍പ്പടെയുളള എല്ലാ മാർഗ നിർദ്ദേശങ്ങളും പാലിക്കണം

സുതാര്യമായ വെളളകുപ്പികള്‍ കൊണ്ടുവരാം

ആരോഗ്യസുരക്ഷാ മാർഗനിർദ്ദേശങ്ങള്‍ പാലിക്കണം

മെഡിക്കല്‍ ടീമും നഴ്സുമാരും ഡ്യൂട്ടിയിലുണ്ടാകും

ശരീര താപനില പരിശോധിക്കും

പരീക്ഷാർത്ഥികളെ പരിശോധിക്കാന്‍ മെറ്റല്‍ ഡിറ്റക്ടറുകള്‍, സിസി ടിവി ക്യാമറകള്‍ എന്നിവയുണ്ടാകും

പരിശോധനയ്‌ക്കും റഫറൻസ് റെക്കോർഡുകൾക്കുമായി എല്ലാ പരീക്ഷാർഥികളെയും വീഡിയോയിൽ പകർത്തും

പരീക്ഷയ്ക്ക് മുന്‍പ് പരിഭ്രമം അനുഭവപ്പെട്ടാല്‍ അവർക്ക് യോഗ്യതയുളള കൗണ്‍സിലർമാരുടെ സേവനം ലഭ്യമാക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.