കറിയില്‍ ഇടാന്‍ മാത്രമല്ല ഉപ്പ് കൊണ്ട് വീടും വൃത്തിയാക്കാം

കറിയില്‍ ഇടാന്‍ മാത്രമല്ല ഉപ്പ് കൊണ്ട് വീടും വൃത്തിയാക്കാം

അടുക്കളയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ഉപ്പ്. അല്‍പം കൂടിയാലും കുറഞ്ഞാലും വലിയ പ്രശ്നക്കാരനാണ് ഉപ്പ്. അതേപോലെ ഉപ്പില്ലാത്ത കറികളെ കുറിച്ചും നമുക്ക് ചിന്തിക്കാനേ കഴിയില്ല. 

എന്നാല്‍ കറിയില്‍ ഇടാന്‍ മാത്രമല്ലാതെ ഉപ്പ് കൊണ്ട് വീടും വൃത്തിയാക്കാം എന്ന് പറഞ്ഞാലോ? അങ്ങനെയും ചില ഗുണങ്ങള്‍ ഉപ്പിനുണ്ട്. വീട് വൃത്തിയാക്കാനൊരു പ്രകൃതിദത്ത പരിഹാരമാണ് ഉപ്പ്. ഇത് എങ്ങനെയാണ് എന്ന് നോക്കാം..

തുരുമ്പ് കറകൾ എങ്ങനെ കളയാം?:

നമ്മൾ എത്ര ശ്രമിച്ചാലും പൂര്‍ണമായി നീക്കാന്‍ കഴിയാത്ത ഒന്നാണ് തുരുമ്പിന്റെ പാടുകള്‍. പൊടിയും മറ്റുമൊക്കെ ഏറെക്കുറേ മാറ്റാമെങ്കിലും കറ അവിടെത്തന്നെ ഉണ്ടാകും എന്നതാണ് തുരുമ്പുകൊണ്ടുള്ള തലവേദന. എന്നാല്‍ ഈ കറകള്‍ ഒരു പരിധിവരെ ഉപ്പ് കൊണ്ട് എളുപ്പത്തില്‍ നീക്കാം.

ഉപ്പിനൊപ്പം ചെറുനാരങ്ങാനീരോ വിനാഗിരിയോ മിക്‌സ് ചെയ്താണ് ഈ വിദ്യ. ആദ്യം കറ പൂര്‍ണമായും ഉണങ്ങിയതാണെന്ന് ഉറപ്പിക്കണം. ഇതിന് ശേഷം കറയ്ക്ക് മുകളില്‍ നാരങ്ങ നീര് പിഴിഞ്ഞൊഴിക്കണം. ശേഷം ഇത് ഉപ്പ് കൊണ്ട് മൂടുക. അരമണിക്കൂറിന് ശേഷം തുണിയോ സ്‌പോഞ്ചോ ഉപയോഗിച്ച് വൃത്തിയാക്കിയാല്‍ പാട് പോയിക്കിട്ടും.

വിനാഗിരി ആണ് ഉപയോഗിക്കുന്നതെങ്കില്‍ ആദ്യം ഉപ്പ് ഒരു സ്പൂണോ അതിലധികമോ വിനാഗിരിയുമായി കലര്‍ത്തി തുരുമ്പിന്റെ കറയില്‍ പുരട്ടണം. കുറച്ച് സമയത്തിന് ശേഷം പഴയ ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്താല്‍ കറ എളുപ്പത്തില്‍ നീക്കാം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.