വാഷിങ്ടണ്‍: ചൈനയുടെ അധിനിവേശ ഭീഷണി നേരിടുന്ന തായ് വാന് ചെറുത്തു നില്‍പ്പിനുള്ള പിന്തുണയായി 108 മില്യണ്‍ യുഎസ് ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ തീരുമാനിച്ചതായി പെന്റഗണ്‍ കഴിഞ്ഞ ദിവസം അറിയിച്ചു. യുദ്ധ ടാങ്കറുകള്‍, കവചിത വാഹനങ്ങള്‍, ആയുധങ്ങള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ തുടങ്ങി യുദ്ധോപകരണങ്ങള്‍ വാങ്ങുന്നതിനും സാങ്കേതിക, ലോജിസ്റ്റിക് കൈമാറ്റത്തിനുമാണ് അമേരിക്ക സഹായം നല്‍കുന്നത്.
തായ് വാനെ അധിനിവേശ പ്രദേശമായി കാണുന്ന ചൈനയില്‍ നിന്നുള്ള നിരന്തര സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ അമേരിക്കയോട് തായ് വാന്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ച സൈനിക സഹായം. നിലവില്‍ നേരിട്ടുകൊണ്ടിരിക്കുന്നതും ഭാവിയില്‍ നേരിട്ടേക്കാവുന്നതുമായ ഭീഷണികളെ പ്രതിരോധിക്കാന്‍ സ്വയം കരുത്ത് ആര്‍ജ്ജിക്കുന്നതിനാണ് തായ് വാനുള്ള സഹായമെന്നും പെന്റഗണ്‍ വ്യക്തമാക്കി.
ചൈനയുടെ പരമാധികാരം അംഗീകരിക്കാന്‍ അടുത്തിടെയായി തായ് വാന് മേല്‍ ചൈന വലിയ സമ്മര്‍ദ്ദം ചെലുത്തിവരികെയാണ്. ചൈനയുടെ വലിയ സൈന്യത്തെ നേരിടാനുള്ള കരുത്ത് തായ് വാനില്ലെന്ന് അമേരിക്കയ്ക്ക് അറിയാം. അതാണ് ഇത്തരമൊരു സഹായത്ത് യുഎസ് ഭരണകൂടത്തെ പ്രേരിപ്പിച്ചതും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.