ജിദ്ദ ഉച്ചകോടി യുഎഇ രാഷ്ട്രപതി സൗദി അറേബ്യയിലെത്തി

ജിദ്ദ ഉച്ചകോടി യുഎഇ രാഷ്ട്രപതി സൗദി അറേബ്യയിലെത്തി

ജിദ്ദ: ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ രാഷ്ട്രപതി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ജിദ്ദയിലെത്തി. മേഖലയിലെ ഭാവിയുമായി ബന്ധപ്പെട്ട് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും യുഎസ് പ്രസിഡന്‍റ് ജോ ബിഡനുമായും അദ്ദേഹം ചർച്ച നടത്തും. ബഹ്റിന്‍ രാജാവ് ഹമദ് ഈസ അല്‍ ഖലീഫ ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് നേരത്തെ റോയല്‍ കോർട്ട് അറിയിച്ചിരുന്നു.


കുവൈത്ത് അ​മീ​ർ ഷെയ്ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബ​ർ അ​സ്സ​ബാ​ഹി​ന്‍റെ പ്ര​തി​നി​ധി​യാ​യി കി​രീ​ടാ​വ​കാ​ശി ഷെയ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ആറ് ജിസിസി രാജ്യങ്ങളിലെ അംഗങ്ങളെ കൂടാതെ ഈജിപ്ത്, ജോർദ്ദാന്‍, ഇറാഖ് രാജ്യങ്ങളിലെ പ്രതിനിധികള്‍ കൂടി ജിദ്ദ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.