പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ; വ്യാപക നാശനഷ്ടം

പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ; വ്യാപക നാശനഷ്ടം

ഹൈദരാബാദ്: പടിഞ്ഞാറന്‍ സംസ്ഥാനങ്ങളിലും തെലങ്കാനയിലും അതിശക്തമായ മഴ തുടരുന്നു. മഹാരാഷ്ട്രയില്‍ പ്രളയ ദുരന്തത്തില്‍ 103 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. മഹാരാഷ്ട്രയിലെ കോരാഡിയിലെ ഖല്‍സ ആഷ് ബണ്ട് തകര്‍ന്ന. മേഖലയിലെ നിരവധി പ്രദേശങള്‍ വെള്ളത്തിനടിയിയിലായി.

ഗുജറാത്തിലെ തീരദേശ മേഖലകളെ പ്രളയം അതിതീവ്രമായി ബാധിച്ചു. രണ്ട് സംസ്ഥാനങ്ങളിലും ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്.

തെലങ്കാനയിൽ കഴിഞ്ഞ അഞ്ച് ദിവസമായി തുടർച്ചയായി പെയ്യുന്ന മഴക്ക് ഇന്നലെ ശമനം ഉണ്ടായെങ്കിലും ഇന്നും നാളെയും ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

അതേസമയം വടക്കന്‍ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.

വടക്ക് കിഴക്കന്‍ അറബികടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദപാത്തിയുമാണ് കനത്ത മഴയ്ക്ക് കാരണം. ന്യൂനമര്‍ദങ്ങള്‍ അകലുന്നതിനാല്‍ നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം.

അതേസമയം കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാല ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.