തലയോലപ്പറമ്പ്: കെ.സി.വൈ.എം തലയോലപ്പറമ്പ് യൂണിറ്റിൻറെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമസ് മൂർ അനുസ്മരണവും കെ.സി.വൈ.എം അംഗത്വ ദിനാചരണവും സംഘടിപ്പിച്ചു.
തലയോലപ്പറമ്പ് സെൻറ് ജോർജ് ദേവാലയത്തിൽ ഞായറാഴ്ച രാവിലെ 7.30ന്ഇടവക വികാരി ഫാ.വർഗീസ് ചെരപ്പറമ്പിൽ യുവജനങ്ങൾക്കു വേണ്ടി വിശുദ്ധ ബലി അർപ്പിച്ചു പ്രാർത്ഥിച്ചു. അസിസ്റ്റൻറ് വികാരി ഫാ. എബിൻ ചിറക്കൽ പതാക ഉയർത്തുകയും വി.തോമസ് മൂർ അനുസ്മരണ സന്ദേശം നൽകുകയും ചെയ്തു.
കെ.സി.വൈ.എം യൂണിറ്റ് പ്രസിഡൻറ് ജെറിൻ പാറയിലിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സംഘടനയിലേക്ക് പുതുതായി കടന്നുവന്ന 26 യുവതീയുവാക്കളെ അംഗത്വം നൽകി സ്വീകരിച്ചു. യൂണിറ്റ് ആനിമേറ്റർ സി.സിൻസി, വൈസ് പ്രസിഡൻറ് ബിബിത ജോസഫ്, ലിബിൻ കെ വിൽസൺ, ഭാരവാഹികളായ ആൽബിൻ ആൻ്റണി, ആൻ്റണി ജോസഫ് എന്നിവർ യോഗത്തിൽ സംസാരിച്ചു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.