ഗോവ കോണ്‍ഗ്രസില്‍ ശുദ്ധീകരണം തുടങ്ങി മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്തിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കി

ഗോവ കോണ്‍ഗ്രസില്‍ ശുദ്ധീകരണം തുടങ്ങി മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്തിനെ പ്രവര്‍ത്തക സമിതിയില്‍ നിന്ന് ഒഴിവാക്കി

പനാജി: ഗോവ കോണ്‍ഗ്രസില്‍ ശുദ്ധീകരണത്തിന് തുടക്കമിട്ട് ഹൈക്കമാന്‍ഡ്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെ സ്ഥാനത്തു നിന്നു പുറത്താക്കിയതിന് പിന്നാലെ ദിഗംബര്‍ കമ്മത്തിനെതിരേയും പാര്‍ട്ടി നടപടിയെടുത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കുള്ള സ്ഥിരം ക്ഷണിതാവ് സ്ഥാനത്തു നിന്നാണ് മുന്‍ മുഖ്യമന്ത്രിയെ മാറ്റിയത്.

ബിജെപിയിലേക്ക് എംഎല്‍എമാരെ കൂറുമാറ്റിക്കാന്‍ കമ്മത്തും ലോബോയും ശ്രമിച്ചെന്നാണ് ഹൈക്കമാന്‍ഡ് ആരോപിക്കുന്നത്. കമ്മത്തിനെയും മുന്‍ പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോയെയും അയോഗ്യരാക്കണമെന്ന് കാണിച്ച് കോണ്‍ഗ്രസ് സ്പീക്കര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

കമ്മത്തും ലോബോയും പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാരേയും പിളര്‍ത്താന്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ബിജെപി പാര്‍ട്ടിയെ പിളര്‍ത്താന്‍ ശ്രമിക്കുന്നെന്നും ഇതിനായി നിയമസഭാംഗങ്ങള്‍ക്ക് വലിയ തുക വാഗ്ദാനം ചെയ്തെന്നും കോണ്‍ഗ്രസ് ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.