ഹൈദരാബാദ്: ഇന്ത്യയിൽ തുടരെയുണ്ടാകുന്ന മേഘവിസ്ഫോടനങ്ങള്‍ വിദേശ ശക്തികളുടെ ഗൂഢാലോചനയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.
സംസ്ഥാനത്തെ പ്രളയബാധിത പ്ര ദേശമായ ഭദ്രാചലത്തിലും സമീപപ്രദേശങ്ങളിലും സന്ദര്‍ശനം നടത്തിയശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഗോദാവരിയില്‍ ഉണ്ടായ മേഘവിസ്ഫോടനം കാരണമാണ് തെലങ്കാനയില്‍ പ്രളയമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'മേഘവിസ്ഫോടനം എന്ന ഒരു പുതിയ പ്രതിഭാസം ഇപ്പോള്‍ ഉടലെടുത്തിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ചില ഗൂഢാലോചന നടക്കുന്നുണ്ടെന്നും പലരും പറയുന്നു. അത് എത്രത്തോളം ശരിയാണെന്ന് അറിയില്ല. എന്നാല്‍ വിദേശ രാജ്യങ്ങളിലുള്ളവര്‍ നമ്മുടെ രാജ്യത്ത് ചില സ്ഥലങ്ങളില്‍ ബോധപൂര്‍വം മേഘവിസ്ഫോടനം നടത്തുന്നതായി അറിയാന്‍ സാധിച്ചിട്ടുണ്ട്.
കശ്മീരിലെ ലഡാക്ക്-ലേ എന്നിവിടങ്ങളിലും ഉത്തരാഖണ്ഡില്‍ അവര്‍ ഇത് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗോദാവരി മേഖലയിലും ഇത്തരം വിദേശ ശക്തികള്‍ മേഘവിസ്ഫോടനം നടത്തുന്നതായി ചില റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്ന്' ചന്ദ്രശേഖര റാവു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.