അമേരിക്കയില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ഷോപ്പിംഗ് മാളില്‍ വെടിവയ്പ്പ്; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; രണ്ടു പേര്‍ക്ക് പരിക്ക്

ഇന്‍ഡ്യാന (യു.എസ്.എ): അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്ത് ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് പ്രാദേശിക സമയം ആറു മണിയോടെ ഗ്രീന്‍വുഡ് പാര്‍ക്ക് മാളിലാണ് സംഭവം.

തോക്കുമായെത്തിയ അജ്ഞാതന്‍ മാളിലെ ഫുഡ് കോര്‍ട്ടില്‍ വെടിയുതിര്‍ക്കുകയായിരുന്നെന്ന് ഗ്രീന്‍വുഡ് പൊലീസ് മേധാവി ജിം ഐസണ്‍ പറഞ്ഞു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിയത്. ആയുധധാരിയായ മറ്റൊരാള്‍ അക്രമിയെ കൊലപ്പെടുത്തിയതായും പൊലീസ് അറിയിച്ചു.

പ്രായപൂര്‍ത്തിയായ അക്രമിയുടെ പശ്ചാത്തലത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.

തോക്ക് ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ രാജ്യത്ത് വര്‍ധിച്ചതോടെ അടുത്തിടെയാണ് തോക്ക് നിയന്ത്രണ ബില്‍ യു.എസ് സെനറ്റ് പാസാക്കിയത്. എന്നാല്‍ ബില്ലിനെ എതിര്‍ത്ത് ദേശീയ റൈഫിള്‍ അസോസിയേഷനും യു.എസ് കോണ്‍ഗ്രസിലെ ഇരു പാര്‍ട്ടിയിലെയും നിരവധി അംഗങ്ങളും രംഗത്തെത്തിയിരുന്നു.

ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് എന്ന എന്‍.ജി.ഒയുടെ കണക്കു പ്രകാരം പ്രതിവര്‍ഷം 40,000 പേരാണ് തോക്കിനിരയായി അമേരിക്കയില്‍ മരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.